ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിൽ ആശാപ്രവർത്തകർ അവതരിപ്പിച്ച ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തീം സോങ് നൃത്തരൂപം ശ്രദ്ദേയമായി. തൃക്കാക്കര മുനിസിപ്പൽ തലത്തിലെ ആശാ പ്രവർത്തകരാണ് പരിപാടി അവതരിപ്പിച്ചത്.30 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളെയും സ്ക്രീനിങ്ങ് നടത്തി ഇവരിൽ കാൻസറിനെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും അതിലൂടെ ഈ വിഭാഗത്തിലെ പരമാവധി പേരെ സ്തനാർബുദ,ഗർഭാശയഗള പരിശോധനകൾക്ക് വിധേയമാക്കുകയും,സ്വയം പരിശോധനക്കും പരിപാലനത്തിനും പ്രാപ്തരാകുകയും,രോഗം നേരത്തേ കണ്ടെത്തി ചികിത്സക്ക് വിധേയരാക്കുകയും അതിലൂടെ കാൻസർ മൂലമുള്ള മരണനിരക്ക് കുറക്കുകയുമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ, വൈസ് പ്രസിഡൻ്റ് എൽസി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.