കൊച്ചി : ‘നൽകാം ജീവൻ്റെ തുള്ളികൾ’ എന്ന സന്ദേശവുമായി യൂത്ത് ലീഗ് എറണാകുളം ജില്ലാ തല രക്ത ദാന കാമ്പയിനിന്റെ ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.ആലുവയിലെ ഗവ.ജില്ല ആശുപത്രിയിൽ നടന്ന ജില്ലാതല ബ്ലഡ് കെയറിൽ 52 പേർ പങ്കാളികളായി.മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.എ.സലിം അധ്യക്ഷത വഹിച്ചു. ജനനൽ സെക്രട്ടറി കെ.പി.സുബൈർ സ്വാഗതവും,വൈസ് പ്രസിഡൻ്റും ബ്ലഡ് കെയർ ക്യാമ്പയിൻ ജില്ലാ കോഡിനേറ്ററുമായ കെ.എ.ഷുഹൈബ് പദ്ധതി വിശദീകരണവും നടത്തി. ജില്ലാ ട്രഷറർ പി.എം.നാദിർഷ,വൈസ് പ്രസിഡൻ്റ് കബീർ നത്തേക്കാട്ട്, സെക്രട്ടറിമാരായ ടി.എം. ഹാഷിം, പി.എം.മാഹിൻകുട്ടി, നേതാക്കളായ എ.കെ.എ. ലത്വീഫ്, പി.കെ.ജബ്ബാർ,അസീസ്,വി.എം.ഉമ്മർകുട്ടി, ടി.എ സഫ്വാൻ,കെ.എ.സജിർ,ജിന്നാസ് കുന്നത്തേരി,വി.എ.അബീഷ്, കെ.ഇസഡ്.അബു ത്വാഹിർ, കെ.എൻ.നിയാസ്,എ.അലി അക്ബർ, സി.വൈ.അൻസാർ, അജാസ് ഏലൂർ, അൻസാർ ഓണംപിള്ളി,അലി കരിപ്പായി, ഷബീർ പൂവത്ത്, വി.എം.അൻവർ തുടങിയവർ സംബന്ധിച്ചു.
സ്വന്തം ജീവൻ കൊണ്ട് നടത്തുന്ന കാരുണ്യമാണ് രക്തദാനം.ഇത് നിരന്തരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം – ജീവന്റെ സമ്മാനം. രക്തം ദാനം ചെയ്യാനുള്ള ഒരു തീരുമാനം ഒരു ജീവൻ രക്ഷിക്കും, അല്ലെങ്കിൽ നിരവധി ജീവൻ രക്ഷിക്കാൻ കഴിയും അഞ്ച് മാസം കൊണ്ട് അരലക്ഷം യുവാക്കൾ മുസ്ലിം യൂത്ത് ലീഗ് രക്തദാന കാമ്പയിൽ പങ്കാളിയാകുമെന്നും യൂത്ത് ലീഗ് ഈ മേഖലയിൽ കൂടുതൽ സജീവമാകുമെന്നും സി.കെ.മുഹമ്മദാലി പറഞ്ഞു.