കാക്കനാട് :ഗവ.യുപി സ്കൂൾ കാക്കനാട് പടമുകൾ സ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ആഘോഷിച്ചു.ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ അബ്ദു ഷാന, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, വാർഡ് കൗൺസിലറായ സുബൈദ റസാഖ്, കൗൺസിലർമാരായ അഡ്വ.ഹസീന ഉമ്മർ, അൻസിയ ഹക്കീം,സ്കൂൾ പ്രധാന അധ്യാപിക ദീപാകുമാരി,പിടിഎ പ്രസിഡന്റ് അഷറഫ് വാഴക്കാല,രാജു വാഴക്കാല എന്നിവർ സംസാരിച്ചു.
.