കാക്കനാട്: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന്  സമാന്തര റോഡുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉമ തോമസ് എം.എൽ.എ കത്ത് നൽകി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർക്കും, ജീവനക്കാരിക്കും, വിദ്യാർഥികൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. പാലാരിവട്ടം ഭാഗത്തുനിന്ന് കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തേക്ക് പോകുന്നതിനായി ഗതാഗതത്തിനായി യാതൊരു യാഥാർഥ്യ സമാന്തര റോഡും നിലവിലില്ല.അതിനാൽ നാഷണൽ ഹൈവേയിലെ ചക്കപ്പറമ്പ് ജങ്ഷൻ മുതൽ കാളച്ചാൽ വഴി ഇൻഫോപാർക്ക് വരെയുള്ള സമാന്തര റോഡിന്റെ നിർമാണം പൂർത്തിയാക്കുകയാണെങ്കിൽ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരമാകുമെന്നും എം.എൽ.എ കത്തിൽ  പറയുന്നു.രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സമാന്തര റോഡുകളുടെ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മെട്രോ എം.ഡി. ഉൾപ്പെടെ വിവിധ അധികാരികൾക്ക് കത്തുകൾ നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നും ഉമ തോമസ് എം.എൽ.എ പരാതിയിൽ വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here