കാക്കനാട്: സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം കാരുണ്യപ്രവര്‍ത്തനവും മുസ്‌ലിം ലീഗിന്റെ മാത്രം പ്രത്യേകതയാണെന്നും പാവപ്പെട്ടവന്റെ കണ്ണുനീര്‍ തുടക്കുവാനുള്ള പരിശ്രമങ്ങളില്‍ ഓരോ ലീഗ് പ്രവര്‍ത്തകരും മുന്നിലുണ്ടാവണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് ഷാ പറഞ്ഞു. മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം റിലീഫ് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.ഇ.അബ്ദുല്‍ ഗഫൂര്‍ വിതരണം ചെയ്തു. പരിശുദ്ധ റമദാനിലെ ശ്രേഷ്ഠത മനസിലാക്കി നിര്‍ധനരായ കുടുംബാംഗങ്ങളെ സഹായിക്കുക എന്നത് സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണിപിള്ള മുഖ്യപ്രഭാഷണം നടത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.എസ്.അനില്‍കുമാര്‍,സി.സി.വിജു, നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദു ഷാന, തൃക്കാക്കര ജമാഅത്ത് പ്രസിഡന്റ് എം.ഐ.മുഹമ്മദ്, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.എ.മമ്മു,വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സജീന അക്ബര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ.സലിം
കണ്‍വീനര്‍ എ.എ. ഇബ്രാഹിംകുട്ടി,ട്രഷറര്‍ കെ.എം.സനീഷ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി.എം.എ. ബക്കര്‍, ട്രഷറര്‍ കെ.കെ.അക്ബര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി.എം. യൂസഫ്, കെ.കെ.ഇബ്രാഹിം,സി.എസ്. സൈനുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം.മാഹിന്‍കുട്ടി,പരീത് മൗലവി,കെ.എച്ച് അഷ്‌റഫ്,മുനിസിപ്പല്‍ ട്രഷറര്‍ സി.എ.കെരീം, കെ.കെ.അലി,കൗണ്‍സിലര്‍ ടി.ജി.ദിനൂപ്, ടി.എ.ജമാല്‍,സി.കെ.നൗഫല്‍,നവാസ് മുല്ലോത്ത്, അസീസ് തമ്മനം,ലത്തീഫ് തമ്മനം,ടി.എം.അലി,ഇ.ബി.സലാം, ഹസൈനാര്‍ എന്നിവര്‍ നേതൃത്വം നല്‍കി