കാക്കനാട് പടമുകൾ താണാപാടത്തെ ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ആക്രി
വസ്തുക്കൾക്ക് തീ പിടിച്ചു. വി.ബി ഫ്ലാറ്റു സമുച്ചയത്തിനു സമീപമുള്ള പറമ്പിൽ സ്വകാര്യ വ്യക്തി നടത്തിവന്ന ആക്രിക്കടക്കാണ് അഗ്നിബാധ ഉണ്ടായത് അനധികൃതമായി നടത്തിവന്ന സ്ഥാപനമാണിതെന്ന് സമീപവാസികൾ പറഞ്ഞു. പ്ലാസ്റ്റിക് കൂമ്പാരങ്ങളിലാണ് ആദ്യം തീ പടർന്നത്. ചൂട്ടേറ്റ് പഴുത്ത ബിയർ കുപ്പികൾ പൊട്ടിത്തെറിച്ച് നാലുപാടും ചിതറിയ
തോടെ പരിസരവാസികൾ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും വെള്ളം പമ്പു ചെയ്ത് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല കരിയും പുകയും മൂലം പലർക്കും ശ്വാസതടസമനുഭവപ്പെട്ടതോടെ തൃക്കാക്കരഅഗ്നിരക്ഷാസേനയെ
വിവരം അറിയിക്കുകയായിരുന്നു. ഇടുങ്ങിയ വഴിയിലൂടെഅഗ്നിരക്ഷാ വാഹനത്തിന് കടന്നുപോകാൻ കൂടുതൽ സമയംവേണ്ടിവന്നങ്കിലുംനാട്ടുകാരുടെയുംസഹായത്തോടെഅഗ്നിബാധപൂർണമായും നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ഫയർ ഫോഴ്സ് സംഘം മടങ്ങിയത്.