കാക്കനാട്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായ കാക്കനാട് അത്താണി മുണ്ടംപാലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി.അദാനി ഗ്യാസ് പൈപ്പിനായി ഈ മേഖലയിൽ കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. രണ്ടാഴ്ച്ചകൾക്ക് മുമ്പു ഇവിടെ പൈപ് പൊട്ടിയതാണ്. അത് നന്നാക്കി മണ്ണിട്ട് മൂടിയ ഭാഗത്താണ് വീണ്ടും പൈപ്പ് പൊട്ടിയത്.
നിരന്തരം പൈപ്പ് പൊട്ടുന്നത് മൂലം ചക്കാലപ്പാടം, കൊല്ലംകുടിമുകൾ, എരീക്കാട്ടുമൂല, അത്താണി പ്രദേശങ്ങളിലാണ് കൂടുതലും വെള്ളം മുടങ്ങുന്നത്. ഗ്യാസ് പൈപ്പിനായി കുഴിയെടുക്കുമ്പോൾ പൈപ്പ് പൊട്ടിയാലും അറിയാനാകില്ല. പിന്നീടു പമ്പിങ് തുടങ്ങുമ്പോൾ ചോർച്ച കാണുമ്പോഴാണ് പൈപ്പ് പൊട്ടൽ പുറത്തറിയുന്നത്.അപ്പോഴേക്കും റോഡു കുഴിച്ചവർ സ്ഥലം വിട്ടിട്ടുണ്ടാകും.