കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 – 2026 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിൽ പ്പെട്ട തൊഴിൽ രഹിതരായ യുവതീയുവാക്കൾക്കായി നടത്തുന്ന മികവ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ പരിശീലന കോഴ്സുകളുമായി ബന്ധപ്പെട്ട ശില്പശാല ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ശില്പശാല ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി എം ഷെഫീക്ക്, ഫിനാൻസ് ഓഫിസർ പി ഹനീഷ് ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു വിവിധ അംഗീക്യത സ്ഥാപനങ്ങളിലായി പൈപ്പ് ഫാബ്രിക്കേറ്റർ, കോസ്മറ്റോളജി, സർട്ടിഫൈഡ് നേഴ്സിംഗ് അസിസ്റ്റന്റ്,ടിഗ് & ആർക് വെൽഡിംഗ്, ടു വീലർ ടെക്നീഷ്യൻ,ഇലക്ട്രിക്കൽ വെഹിക്കിൾ റിപ്പയറിംഗ് , ജെറിയാട്രിക് കെയർ എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത് കേ. കോഴ്മൂ കോഴ്സുകളെ സംബന്ധിച്ചും ജോലി സാധ്യതകളെ സംബന്ധിച്ചും വിദഗ്ദ്ധരായവർ ക്ലാസുകൾ നയിച്ചു 3 മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകൾക്കുളള ഫീസ് പൂർണ്ണമായും ജില്ലാ പഞ്ചായത്താണ് നൽകുന്നത് ഇതിനായി ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത് ഏഴ് കോഴ്സുകളിലായി 280 കുട്ടികൾക്ക് പ്രവേശനം ലഭിക്കും പഠനം വിജയകരമായി പൂർത്തീയാക്കുന്നവർക്ക് കോഴ്സുകൾ നടത്തുന്ന സ്ഥാപനം തന്നെ വിദേശത്തടക്കം തൊഴിൽ ഉറപ്പാക്കി നൽകുന്നുവെന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ് .പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന മികവ് പദ്ധതി സംസ്ഥാനത്തെ മാതൃകാ പദ്ധതികളിലൊന്നാണ്.