കാക്കനാട്: തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ തെരെഞ്ഞെടുപ്പിൽ സ്വതന്ത്ര കൗൺസിലർ വർഗീസ് പ്ലാശ്ശേരി വിജയിച്ചു.സി.പി.ഐ കൗൺസിലർ എം.ജെ.ഡിക്സനായിരുന്നു എതിരാളി. 

ഏഴംഗ ആരോഗ്യ സ്ഥിരം ഭരണസമിതിയിൽ വർഗീസ് പ്ലാശ്ശേരി, എ.എ.ഇബ്രാഹിംകുട്ടി, പി.സി മനൂപ്, കെ എക്സ് സൈമൺ. എം.ജെ.ഡിക്സൺ, ഉണ്ണി കാക്കനാട്, ലാലി ജോഫിൻ എന്നിവരാണ് അംഗങ്ങൾ. കോൺഗ്രസിലെ ധാരണ പ്രകാരം ചെയർമാൻ ഉണ്ണി കാക്കനാട് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. നഗരസഭ ഭരണത്തിൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന വർഗീസ് പ്ലാശ്ശേരിയെ ആരോഗ്യ സ്ഥിരം സമിതി ചെയമാൻ സ്ഥാനം നൽകാമെന്ന്  ഡി.സി.സി നേതൃത്വം  ഉറപ്പു നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here