മുസ്ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി.പടമുകൾ ജുമാ മസ്ജിദ് ഇമാം സഈദുദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള,കൺവീനർ എ.എ.ഇബ്രാഹിംകുട്ടി,സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് പി.എ.മമ്മു,മുൻ ചെയർമാൻ ഷാജി വാഴക്കാല, തൃക്കാക്കര ജമാഅത്ത് പ്രസിഡന്റ് മാനാത്ത് മുഹമ്മദ്,ഷംസുദ്ദീൻ,സജീന അക്ബർ,സി.എസ്. സൈനുദ്ദീൻ,സി.എ.കരീം,സനീഷ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.