കാക്കനാട്: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസും,സ്ലോവേനിയന്‍ സര്‍വകലാശാലയായ മാരിബോര്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് രാജഗിരി മാനേജ്മെന്റ് കോണ്‍ഫറന്‍സ് സെന്റ് ഗോബേന്‍ സ്ട്രാട്ടജിക്ക് അഡ്വൈസർ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
കൊച്ചി സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളും രാജഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജറുമായ ഫാ. ബെന്നി നല്‍കര അധ്യക്ഷത വഹിച്ചു.
രാജഗിരി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ.കിഷോര്‍ ഗോപാലകൃഷ്ണപിള്ള, അസി.ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ആര്.എം.സി കോഓര്‍ഡിനേറ്റര്‍ ഡോ.അയ്ന ജോണി, ദര്‍ഹാം സര്‍വകലാശാല പ്രൊഫസര്‍ മാര്‍ക്കസ് ബ്ലട്ട്,മാരിബോര്‍ സര്‍വകലാശായ പ്രൊഫസര്‍ ഡോ. ഇഗോര്‍ വ്രെക്കോ തുടങ്ങിയവര്‍ സംസാരിച്ചു.