Month: March 2025

കാക്കനാട് ഗവ.എൽ പി സ്കൂളിലെ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കാക്കനാട് ഗവ.എൽ പി സ്കൂളിലെ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടർന്ന് വിദ്യാർഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ…

ജാതിയ ആക്ഷേപം: അസി.കമ്മീഷണർ ഓഫീസ് മാർച്ച്‌ നടത്തി യൂത്ത് കോൺഗ്രസ്.

എറണാകുളം ജില്ലാ ജയിൽ ഫർമസിസ്റ്റിനെതിരെ ജാതീയ ആക്ഷേപം നടത്തിയ ജില്ലാ ജയിൽ മെഡിക്കൽ ഓഫീസർ ഡോ.ബെൽന മാർഗറേറ്റിനെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ്‌മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. മെഡിക്കൽ ഓഫീസർ…

ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഇൻഫൊപാർക്ക് ഇടച്ചിറയിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹർഷ ദാബ,സി.എം.സൂപ്പർ മാർക്കറ്റ്,എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും പിടികൂടിയത്.സി.എം.സൂപ്പർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ ബ്രഡ്,…

ആശാവർക്കർമാർ പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ നടത്തി.

:ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക,പ്രതിമാസ മിനിമം വേതനം 26000 രൂപയാക്കി ഉയർത്തുക,ഇ.എസ്.ഐ., പി.എഫ്., ഗ്രാറ്റുവിറ്റി അനുവദിക്കുക,കേന്ദ്രസർക്കാർ തടഞ്ഞു വെച്ച എൻ.എച്ച്.എം.ഫണ്ട് വിഹിതം സംസ്ഥാന സർക്കാരിന് നൽകുക,സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, എടുത്തുമാറ്റപ്പെട്ട ഇൻഷുറൻസ് പുനസ്ഥാപിക്കുക എന്നീ യാവശ്യങ്ങളുന്നയിച്ച് ആശ വർക്കേഴ്സ് ഫെഡറേഷൻ യൂണിയൻ സിഐടിയു വിൻ്റെ…

നിർമ്മാണത്തൊഴിലാളി സെസ് പിരിവ്:സി.ഐ.ടി.യു തൃക്കാക്കര നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കാക്കനാട്: നിർമ്മാണത്തൊഴിലാളി സെസ് പിരിവ് ഊർജിതമാക്കണമെന്നാവശ്യപ്പെട്ട്കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൃക്കാക്കര നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സി.കെ.പരീത് ഉദ്ഘാടനം ചെയ്തു.യൂണിയൻഏരിയ പ്രസിഡൻ്റ് കെ.ടി.സാജൻ അധ്യക്ഷത വഹിച്ചു.കെ.ടി.എൽദോ,കെ.ആർ.ജയചന്ദ്രൻ,പി.ആർ..സത്യൻ,പി.പി.ജിജി,ടി.എ.സുഗതൻ,കെ.ബി.ദാസൻ എന്നിവർ സംസാരിച്ചു.

കളമശ്ശേരി നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിന് തീപിടുത്തം.

കളമശ്ശേരി നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിന് തീപിടുത്തം.ഉച്ചയ്ക്ക് 11:30 യോടെയാണ് തീപിടിത്തം ഉണ്ടായത്.കളമശ്ശേരി കുസാറ്റ് സെന്റ്:ജോസഫ് സ്കൂൾ റോഡിലൂടെ മാലിന്യം ശേഖരിച്ച് കൊണ്ട് പോകുന്നതിനിടെ ഓട്ടത്തിനിടയിൽ വാഹനത്തിനടിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറും സഹായിയും പുറത്തിറങ്ങി ഉടൻതീയണക്കാൻ ശ്രമിച്ചില്ലെങ്കിലും വിജയിച്ചില്ല…

എ.ഐ. കാമറ ചതിച്ചാശാനെ… ഇരുചക്രവാഹന യാത്രയിൽ നാലുപേരും രണ്ട് വളർത്തു നായ്ക്കളും. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡു ചെയ്തു. 

കാക്കനാട്: ഇരുചക്ര വാഹനത്തിൽ നാല് പേരുമായും രണ്ട് വളർത്തു നായ്ക്കളെ നടുവിലിരുത്തിയും യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.വാഹനം ഓടിച്ച കുമ്പളങ്ങി സ്വദേശി നിതിൻ ജൂഡിൻ്റെ ലൈസൻസ് നാല് മാസത്തെക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സസ്പെൻ്റ് ചെയ്തു.കൂടാതെ…

ആംബുലൻസിന് വഴിമുടക്കി. സ്കൂട്ടർ യാത്രക്കാരിയുടെ ലൈസൻസ് തെറിച്ചു.

കാക്കനാട്: ആംബുലൻസിന്റെ മുന്നിൽ വഴിമുടക്കി സ്കൂട്ടർ ഓടിച്ച യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 7000 രുപ പിഴയും ഈടാക്കി. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതായി എറണാകുളം ആർ.ടി.ഓ കെ. മനോജ് പറഞ്ഞു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ രോഗിയെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക്…

5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. 

കാക്കനാട്: കാക്കനാടും ചിറ്റേത്തുകര മേഖലകളിലും കഞ്ചാവു വില്പന നടത്തിവന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അറസ്റ്റിലായി. മുർഷിദാബാദ് സ്വദേശി റോഹൻഷേഖ് (21) ആണ് തൃക്കാക്കര പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ചിറ്റേത്തുകര വ്യവസായ മേഖലക്കു സമീപമുള്ള കാക്കനാട് ജില്ലാ ജയിൽ പരിസരത്തു…

കീരേലിമല നിവാസികള്‍ക്ക് സ്വപ്നസാഫല്യം: വീട് നിര്‍മ്മിക്കുന്നതിനുള്ള ആദ്യഗഡു കൈമാറി

കാക്കനാട്:കീരേലിമല നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമാകുന്നു.കീരേലി മലയിലെ 13 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഗുണഭോക്താക്കള്‍ക്ക് കൈമാറി.സംസ്ഥാന ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് 12,36,300 രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഒരു കുടുംബത്തിന് 95,100…