Month: March 2025

സംസ്‌ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കലക്‌ടർ എൻ.എസ്.കെ.ഉമേഷ്,മികച്ച ഡപ്യൂട്ടി കലക്ട‌ർ വി.ഇ.അബ്ബാസ് എന്നിവരെ തൃക്കാക്കര നഗരസഭ ആദരിച്ചു

സംസ്‌ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കലക്‌ടർ എൻ.എസ്.കെ.ഉമേഷ്,മികച്ച ഡപ്യൂട്ടി കലക്ട‌ർ വി.ഇ.അബ്ബാസ് എന്നിവരെ തൃക്കാക്കര നഗരസഭ ആദരിച്ചു.നഗരസഭ കൗൺസിൽ യോഗത്തോടനുബന്ധിച്ചായിരുന്നു അനുമോദന സമ്മേളനം.നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ അബ്‌ദു ഷാന, സ്‌ഥിരം സമിതി ചെയർമാൻമാരായ നൗഷാദ്…

മുസ്‌ലിം ലീഗ് ഇഫ്താർ സൗഹൃദ സംഗമം നടത്തി.

മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി ഇഫ്ത‌ാർ സംഗമം നടത്തി.പടമുകൾ ജുമാ മസ്‌ജിദ് ഇമാം സഈദുദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണിപിള്ള,കൺവീനർ എ.എ.ഇബ്രാഹിംകുട്ടി,സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി.…

തെങ്ങോട് കിഴക്കേൽ പരേതനായ പൗലോസ് ഭാര്യ അന്നമ്മ അന്തരിച്ചു.

കാക്കനാട് തെങ്ങോട് കിഴക്കേൽ പരേതനായ പൗലോസ് ഭാര്യ അന്നമ്മ (83) അന്തരിച്ചു.പഴത്തോട്ടം കണിയാൻകുടി കുടുംബാഗം ആണ്. മക്കൾ ഗ്രേസി,എലിയാസ് (കിഴക്കേൽ ട്രാൻസ്പോർട്ട്) മരുമക്കൾ സി. പി . സാജു ചിറപ്പുറത്ത് , ബെസി മാലിക്കുടിപടയാട്ടിൽ ചെമ്പറക്കി.സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30 ന്…

ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കൾക്ക് തീ പിടിച്ചു.

കാക്കനാട് പടമുകൾ താണാപാടത്തെ ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കൾക്ക് തീ പിടിച്ചു. വി.ബി ഫ്ലാറ്റു സമുച്ചയത്തിനു സമീപമുള്ള പറമ്പിൽ സ്വകാര്യ വ്യക്തി നടത്തിവന്ന ആക്രിക്കടക്കാണ് അഗ്നിബാധ ഉണ്ടായത് അനധികൃതമായി നടത്തിവന്ന സ്ഥാപനമാണിതെന്ന് സമീപവാസികൾ പറഞ്ഞു. പ്ലാസ്റ്റിക് കൂമ്പാരങ്ങളിലാണ് ആദ്യം തീ പടർന്നത്.…

തെങ്ങോട് മനക്കകടവ് കുഴിവേലിപുരത്ത് വീട്ടിൽ കെ.പി.പൗലോസ് അന്തരിച്ചു.

കാക്കനാട്:തെങ്ങോട് മനക്കകടവ് കുഴിവേലിപുരത്ത് വീട്ടിൽ കെ.പി.പൗലോസ്(87) അന്തരിച്ചു.ഭാര്യ:അന്നമ്മ പൗലോസ്, മകൻ :കെ പി ഏലിയാസ് (സിപിഎം ഉരലുകുത്തിപ്പാറ ബ്രാഞ്ചംഗം),മരുമകൾ:സിസിലി.സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

നിറ്റാ പ്രീമിയർ ലീഗ് ക്രിക്കറ്റ്. മോൺസ്റ്റേഴ്സ് ജേതാക്കൾ

നിറ്റാ ജലാറ്റിൻ കമ്പനി സംഘടിപ്പിച്ച നിറ്റാപ്രീമിയർ ലീഗ് സീസൺ-3 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ നിറ്റാമോൺസ്റ്റേഴ്സ് ഇലവൻ 3 റൺസിന് നിറ്റാറോയൽസ് ടീമിനെ തോൽപ്പിച്ചു.. വാശിയേറിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നിറ്റാ മോൺസ്റ്റേഴ്സ് 11 നിശ്ചിത ആറ് ഓവറിൽമൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82…

വനിതാദിനം.കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഹരിത കർമ്മ സേനാംഗവും കൗൺസിലറുമായ സുമ മോഹനനെ ആദരിച്ചു.

ദേശീയ വനിതാദിനത്തോടനുബന്ധിച്ച്കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭ ഹരിത കർമ്മ സേനാംഗവും കൗൺസിലറുമായ സുമ മോഹനനെ ആദരിച്ചു.കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ പ്രസിഡൻ്റ് സി.പി.സാജൽ പൊന്നാടയും പെഹാരവും…

ജില്ലാ പഞ്ചായത്ത് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഹ്യദയ വെൽഫെയർ സർവ്വീസസുമായി സഹകരിച്ച് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ…

ആരോഗ്യം ആനന്ദം അകറ്റാം അർബുദം: തീം സോങ് നൃത്ത രൂപം ശ്രദ്ദേയമായി.

ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിൽ ആശാപ്രവർത്തകർ അവതരിപ്പിച്ച ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തീം സോങ് നൃത്തരൂപം ശ്രദ്ദേയമായി. തൃക്കാക്കര മുനിസിപ്പൽ തലത്തിലെ ആശാ പ്രവർത്തകരാണ് പരിപാടി അവതരിപ്പിച്ചത്.30 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളെയും സ്ക്രീനിങ്ങ് നടത്തി…

ലഹരിക്കെതിരെ സ്നേഹത്തോണുമായി മോഡൽ എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥികൾ

കൗമാര,യുവജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗവും അക്രമവാസനയും ആശങ്കാജനകമായ സാഹചര്യത്തിൽ ഇതിനെതിരെ സ്നേഹസന്ദേശവുമായി തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് “സ്നേഹത്തോൺഎന്നപേരിൽകൂട്ടയോട്ടം നടത്തി.ഹൈക്കോടതി വഞ്ചി സ്ക്വയർ,കലൂർ സ്റ്റേഡിയം,കുസാറ്റ് മെട്രോ സ്റ്റേഷൻ, ഐ. എം. ജി ജംഗ്ഷൻ കാക്കനാട് എന്നിവിടങ്ങളിൽ…