Month: March 2025

സ്റ്റാർ ഇന്ത്യ കമ്പനിയുടെ ബ്രോഡ് കാസ്റ്റിംഗ് അവകാശചാനലുകൾ വെബ്സൈറ്റിൽ. രണ്ടു പേർ പിടിയിൽ

കാക്കനാട് :സ്റ്റാർ ഇന്ത്യ പ്രൈവറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകളായ ഏഷ്യാനെറ്റ്‌, സ്റ്റാർ സ്പോർട്സ്, സോണി ലൈവ്, ചാനലുകൾക്കു പുറമെ ഒട്ടനവധി മലയാളം ചാനലുകളും വെബ്സൈറ്റ് കളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിന് രണ്ടു പേരെ കൊച്ചി…

തൃക്കാക്കര നഗരസഭ മാലിന്യ നീക്കത്തിൽ സർവത്ര അഴിമതി

കാക്കനാട് തൃക്കാക്കര നഗരസഭ മാലിന്യ നീക്ക ത്തിൽ വൻ ക്രമക്കേട് കണ്ടത്തി. ദിനവും നാലു ടൺ വരെ മാലിന്യം കൂടുതൽ രേഖപ്പെടുത്തി പണം തട്ടുന്നുണ്ടെന്ന സംശയം ആരോഗ്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നഗരസഭ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് അഴിമതിക്കാർക്കെതിരെ നടപടി…

നിലംപതിഞ്ഞിമുകൾ പൈനടിപറമ്പിൽ തങ്കമണി അന്തരിച്ചു.

കാക്കനാട്: നിലംപതിഞ്ഞിമുകൾ പൈനടിപറമ്പിൽ തങ്കമണി (62) അന്തരിച്ചു. ഭർത്താവ്:ലെനിൻ. മക്കൾ:ക്ഷേമ, രേഷ്മ മരുമക്കൾ:ഹേമകുമാർ, സന്ദീപ്. സംസ്ക്കാരം നടത്തി.

തെങ്ങോട് മാടപ്പിള്ളിൽ എൽദോ ബാബു അന്തരിച്ചു.

കാക്കനാട് : തെങ്ങോട് മാടപ്പിള്ളിൽ എൽദോബാബു(45) അന്തരിച്ചു. ഭാര്യ:ഡാലി. മക്കൾ:ബേസിൽ,ബെറ്റ്സി. സംസ്കാരം വെള്ളിയാഴ്ച പകൽ 2.30ന് തെങ്ങോട് സെന്റ്മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ഇടപ്പള്ളിയിൽ കനിവ് ഭവനം നിർമാണം തുടങ്ങി.

സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കനിവ് ഭവനത്തിൻ്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി.അനിൽകുമാർ അധ്യക്ഷനായി.തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിഷ്ണു വേണുഗോപാൽ, പി.വി.ഷാജി എന്നിവർ സംസാരിച്ചു.…

കാക്കനാട് ഇടച്ചിറ വള്ളിയാത്ത് പരമു നിര്യാതനായി.

കാക്കനാട് ഇടച്ചിറ വള്ളിയാത്ത് പരമു (72) നിര്യാതനായി.ഭാര്യ:പരേതയായ മണി.മക്കൾ:ജിഷ,പരേതനായ ജിബി. മരുമക്കൾ:സീനിയ,മനോജ്‌.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ പത്തിന് അത്താണി പൊതു ശ്മാശനത്തിൽ.

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു.

കാക്കനാട് രാജീവ് നഗർ സൗഹൃദ കൂട്ടായ്മയും പാലാരിവട്ടം ചൈതന്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർഎ കെ സുധീർ ഉദ്ഘാടനം ചെയ്തു.170 ഓളം പേർ ക്യാമ്പിൽ പങ്കാളികളായി.സൗഹൃദ കൂട്ടായ്മ…

വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ കായ എറിഞ്ഞ സംഭവം; 2അധ്യാപകർക്കെതിരെയും 6വിദ്യാർഥികൾക്കെതിരെയും പൊലീസ് കേസെടുത്തു.

കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണക്കായ എറിഞ്ഞ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെയും ആറ് വിദ്യാർഥികൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജുവനൽ ആക്ട് പ്രകാരം കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസ് രജിസ്റ്റർ…

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ. നാലാം ദിനം വിദർഭയ്ക്ക് 286 റൺസ് ലീഡ്; കേരളം തിരിച്ചുവരുമോ?..

നാഗ്പുർ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരേ വിദർഭ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ. അവർക്കിപ്പോൾ 286 റൺസ് ലീഡായി. 132 റൺസോടെ കരുൺ നായരും ക്യാപ്റ്റൻ…

ജംഷഡ്പുരിനോടു സമനില; കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്. ജംഷഡ്പുരുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് പ്ലേഓഫിൽ കടക്കാനുള്ള നേരിയ സാധ്യതയും അവസാനിച്ചത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ കോറുസിങിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ലീഡെടുത്തത്. 22മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 25പോയിൻ്റോടെ…