കാക്കനാട്: കാക്കനാടും ചിറ്റേത്തുകര മേഖലകളിലും കഞ്ചാവു വില്പന നടത്തിവന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അറസ്റ്റിലായി. മുർഷിദാബാദ് സ്വദേശി റോഹൻഷേഖ് (21) ആണ് തൃക്കാക്കര പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ചിറ്റേത്തുകര വ്യവസായ മേഖലക്കു സമീപമുള്ള കാക്കനാട് ജില്ലാ ജയിൽ പരിസരത്തു നിന്നും പിടികൂടുമ്പോൾ റോഷൻ്റെ പക്കൽ 4.996ഗ്രാം കഞ്ചാവ് കണ്ടെത്തി. നർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ കെ.എ.അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.