ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 81 വായനശാലകൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ വിതരണം ചെയ്തു.
യുവ ജനങ്ങളെ നല്ല രീതിയിൽ വാർത്തെടുക്കാൻ ലൈബ്രറികൾക്ക് സാധിക്കുമെന്നും പുതിയ തലമുറയെ വായനശാലകളിലേക്ക് ആകർഷിക്കേണ്ടത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.

ഡിജിറ്റൽ സാക്ഷരതയുടെ കാലഘട്ടത്തിൽ വായനശാലകൾ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തേണ്ടതാണെന്നും, വായനശാലകളെ ശക്തിപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യകത ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനശാലകൾക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവയുടെ ആദ്യഘട്ട ഉദ്ഘാടനമാണ് നടന്നത്. രണ്ടാം ഘട്ടം ഏപ്രിലിൽ നടക്കും.

ജില്ല പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല ലൈബ്രറി കൗൺസിൽ അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ വായനശാലകളിലെ പ്രതിനിധികൾ എന്നിവർ ചടങ്ങിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *