കാക്കനാട്: സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ജീവനക്കാരുടെ വാഹനങ്ങൾക്ക് അന്യായമായി ചാർജ്ജ് ചെയ്യുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ നടപടിയ്െക്കതിരെയും കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ആവശ്യമായ പാർക്കിംഗ് സൗകര്യം ഷെഡ്ഡുകൾ നിർമ്മിച്ച് ഉണ്ടാക്കണമെന്നാവശ്യപെട്ടും ജോയിൻ്റ് കൗൺസിൽ എറണാകുളംസിവിൽ സ്റ്റേഷൻ മേഖല കമ്മറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജോയിൻ്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല സെക്രട്ടറി വിജീഷ് ചന്ദ്രൻ പ്രസിഡൻ്റ് കെ വി അർജ്ജുൻ രാജ് ട്രഷറർ സി എ സനൂബ് , ജില്ലാ കമ്മറ്റിയംഗം എംസി ഷൈല എന്നിവർ നേതൃത്ത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version