കാക്കനാട് : 49 ടൺ ഭാരമുള്ള കൂറ്റൻ ട്രാൻസ്ഫോർമർ ട്രൈലറിൽ നിന്നും കാക്കനാട് സീ പോർട്ട് എയർപോർട്ട് റോഡിലേക്ക് വീണു വൻ അപകടം.ബ്രഹ്‌മപുരം സബ് സ്‌റ്റേഷനിൽ നിന്നും അറ്റകുറ്റപണിക്കായി കളമശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രാൻസ്ഫോർമർ ട്രെയിലറിലെ കെട്ടുപൊട്ടി സീപോർട്ട് എയർപോർട്ട് റോഡിലേക്കു വീഴുകയായിരുന്നു. തിങ്കൾ ഉച്ചയ്ക്കു 3 മണിയോടെയാണ് അപകടം നടന്നത്. ട്രാൻസ് ഫോമർ ട്രൈലറുമായി ചേർത്ത് ഘടിപ്പിച്ചിരുന്ന കൊളുത്തുകൾ ഒടിഞ്ഞതാണ് അപകടത്തിനു കാരണം.ഇൻഫോപാർക്ക് എക്‌സ്പ്രസ് ഹൈവേയിൽ നിന്നു സീപോർട്ട് എയർപോർട്ട് റോഡിലേക്ക് പ്രവേശിച്ച ഉടനെയാണ് ഇരുമ്പു കൊളുത്തു ഒടിഞ്ഞു ട്രാൻസ്ഫോർ നിലംപൊത്തിയത്.കൂറ്റൻ ക്രൈനുകൾ എത്തിച്ച് രണ്ടര മണിക്കൂർ എടുത്തു ട്രാൻസ്ഫോമർ ഉയർത്തി. അഞ്ചരയോടെ പകരമെത്തിച്ച ട്രൈലറിലേക്ക് ട്രാൻസ്ഫോർമർ റോഡിൽ നിന്നും നീക്കം ചെയ്തു.. അപകടത്തെ തുടർന്നു പ്രദേശത്തുണ്ടായ ഗതാഗതം സാധാരണ നിലയിലാകാൻ പിന്നെയും ഒരു മണിക്കൂറെടുത്തു.പൊലീസ്, അഗ്നിരക്ഷാ സേന, കെഎസ്ഇബി, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
