കാക്കനാട്; മലേഷ്യയിൽ നടക്കുന്ന സ്റ്റോം സ്പിന്നേഴ്സ് കപ്പ്– 2025 ടെൻപിൻ ബൗളിങ് ഇന്ത്യ ടീമിൽ മലയാളി സാന്നിധ്യം. കാക്കനാട് കുടിലിമുക്ക് അരിമ്പാശേരി ഷാബിൻ ഇബ്രാഹിമാണ്‌ സ്റ്റോം സ്പിന്നേഴ്സ് കപ്പ് മത്സരത്തിനുള്ള ടീമിൽ ഇടംനേടിയത്. നിലവിൽ കേരള ടീമിന്റെ ഭാഗമായ ഷാബിൻ ബംഗളൂരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മികച്ച മത്സരം കാഴ്ചവച്ചിരുന്നു. സംസ്ഥാനത്ത് നടന്ന നിരവധി ചാമ്പ്യൻഷിപ്പുകളിലും വിജയം കൈവരിച്ചു. ബംഗളൂരുവിൽനിന്ന്‌ രണ്ടുപേരും ഡൽഹിയിൽനിന്ന്‌ ഒരാളും ഉൾപ്പെടെ നാലുപേരാണ് ഇന്ത്യൻ ടീമിനായി മത്സരിക്കുന്നത്. 24 മുതൽ 26 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version