കാക്കനാട്; നിയമം ലംഘിച്ച് റോഡിൽ ഓടിയ 247 സ്വകാര്യ ബസുകളുടെ റൂട്ട് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് മോട്ടർ വാഹനവകുപ്പ് റിപ്പോർട്ട് നൽകും. മോട്ടർ വാഹനവകുപ്പും എൻഫോഴ്‌സ്മെന്റ്‌ വിഭാഗവും ചേർന്നായിരുന്നു ബസുകളിൽ പരിശോധന. എറണാകുളം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച 247 ബസുകൾ പിടിയിലായത്. മദ്യലഹരിയിലും മൊബൈൽ ഫോൺ ഉപയോഗിച്ചും ബസ് ഓടിച്ച രണ്ട്‌ ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്പെ‌ൻഡ് ചെയ്യും. തുരുമ്പുപിടിച്ച മൂന്നു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കും. മത്സരയോട്ടവും വാതിൽ തുറന്നിട്ട് സർവീസ് നടത്തിയതുമുൾപ്പെടെ ഒട്ടേറെ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ചവിട്ടുപടി, വൈപ്പർ, ഫസ്‌റ്റ് എയ്‌ഡ് ബോക്സ്‌, ബസുകളുടെ മേൽത്തട്ട് തുടങ്ങിയവയിൽ പോരായ്മ കണ്ടെത്തിയ മൂന്നു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി.വേഗപ്പൂട്ട്‌ വിഛേദിക്കുക, അപകടകരമായ ഡ്രൈവിങ്, ഓവർടേക്കിങ്, സ്‌റ്റോപ്പുകളിൽ നിർത്താതിരിക്കൽ, ട്രിപ്പ് കട്ടുചെയ്യൽ, ഡ്രൈവറും കണ്ടക്ടറും യൂണിഫോം ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തി നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version