കാക്കനാട് : പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അധ്യക്ഷ പദവി ജനറലായതോടെ തൃക്കാക്കര നഗരസഭയിലേക്കുള്ള സീറ്റ്‌വിഭജന, സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ചൂടേറി. അധ്യക്ഷ പദവിക്കായി പ്രമുഖ നേതാക്കളൊക്കെ മത്സരിക്കാൻ ‘സേഫ്’ വാർഡിൽ ചുവടുറപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ വാർഡ് പ്രവർത്തക യോഗം ചേർന്നു സ്ഥാനാർഥി പാനൽ തയ്യാറാക്കി തുടങ്ങി.
നവോദയ, എൻജിഒ ക്വാർട്ടേഴ്‌സ്, ഹെൽത്ത് സെന്റർ, താണപ്പാടം, തോപ്പിൽ സൗത്ത് എന്നീ വാർഡുകളിലാണ് ആദ്യഘട്ട വാർഡ് യോഗം പൂർത്തിയാക്കിയത്. ഓരോ വാർഡിലും ഒന്നിലധികം സ്ഥാനാർഥികൾ ഉള്ളതിനാൽ പാനൽ തയ്യാറാക്കി മേൽക്കമ്മിറ്റിക്ക് വിട്ടു.
അതേസമയം, സിപിഎം- സിപിഐ സീറ്റിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടയിലും പ്രമുഖരെ ഉൾപ്പെടുത്തി സിപിഎം കരട് പട്ടികയ്ക്കും രൂപം നൽകി.
