കാക്കനാട്: കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ തൃക്കാക്കര വെസ്റ്റ് കുടുംബശ്രീ സിഡിഎസിലെ 34 സംഘങ്ങളിലെ 307 അംഗങ്ങൾക്കായി 2.55 കോടി രൂപ മൈക്രോ ക്രഡിറ്റ് വായ്‌പ വിതരണംചെയ്തു‌. കോർപറേഷൻ ഡയറക്‌ടർ അഡ്വ. ഉദയൻ പൈനാക്കി വിതരണോദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണിപിള്ള അധ്യക്ഷയായി.

അസിസ്റ്റന്റ് ജനറൽ മാനേജർ പി പി ജതിൻ കോർപറേഷന്റെ വിവിധ വായ്‌പ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ടി ജി ദിനൂപ്, സ്‌മിത ഉണ്ണി, വർഗീസ് പ്ലാശേരി, റസിയ നിഷാദ്, സബിത ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. രണ്ടുവർഷത്തിനിടെ തൃക്കാക്കരയിൽ 10 കോടി രൂപ മൈക്രോ ക്രഡിറ്റ് വായ്‌പയായി കോർപറേഷൻ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version