കാക്കനാട്: കാക്കനാട് സൈനികാശ്രമത്തിൽ വിമുക്തഭടന്റെ വേറിട്ട ജന്മദിനാഘോഷം. കവി വയലാർ രാമവർമയുടെ ആരാധകനായ ശിവരാമൻ മല്ലപ്പള്ളിയാണ് 82–-ാം ജന്മദിനം വ്യത്യസ്തമാക്കിയത്. വയലാർ രാമവർമയുടെ ഓർമകളുടെ അന്പതുവർഷം പ്രമാണിച്ച് മുപ്പതോളം വായനശാലകളിലേക്ക് വയലാറിന്റെ സമഗ്ര ജീവചരിത്രം എത്തിച്ചായിരുന്നു ജന്മദിനാഘോഷം നടത്തിയത്. വ്യോമയാനവകുപ്പിൽ സൈനികസേവനം പൂർത്തിയാക്കിയശേഷം സാഹിത്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയയാളാണ് ശിവരാമൻ. തുടർന്നും ജില്ലയിലെ ഗ്രന്ഥശാലകൾക്ക്‌ വയലാർ ജീവചരിത്രം എത്തിക്കും. ഇ എം എസ് വായനശാല സെക്രട്ടറി ടി ടി ശിവരാജ്‌ അധ്യക്ഷനായി.

വയലാർ ജീവചരിത്രകൃതിയുടെ രചയിതാവ്‌ ഡോ. രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ബൈജു മലപ്പള്ളി, വിവിധ ലൈബ്രറി സെക്രട്ടറിമാർ, പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.​​

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version