Author: dilshadmohammed@gmail.com

കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാക്കനാട്: മാരക മയക്കുമരുന്നിനത്തിൽ ഉൾപ്പെട്ട 8.06 എംഡിഎംഎയുമായി കാക്കനാട് സ്വദേശി പഴങ്ങാട്ടുവീട്ടിൽ നിജാസി(28)നെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാടും പരിസരത്തുമുള്ള യുവതീയുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നുമായാണ് പ്രതി പിടിയിലായത്. ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ ജെ എസ്സിന്…

സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കുക – എസ്. സജീവ്

കാക്കനാട് : പന്ത്രണ്ടാം ശമ്പളപരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിലേക്ക് നടത്തിയ ജീവനക്കാരുടെ മാർച്ച് ഉദ്ഘാടനം ചെയ്ത്…

വനമഹോത്സവം തൃക്കാക്കര ഭവൻസ് വരുണയിൽ

തൃക്കാക്കര: തൃക്കാക്കര ഭവൻസ് വരുണവിദ്യാലയത്തിൻ്റെ നേത്യത്വത്തിൽ “ആരോഗ്യം സാമൂഹിക സേവനത്തിലൂടെ “എന്ന ലക്ഷ്യത്തെ മുൻനിർത്തി വനമഹോത്സവ ദിനത്തിൽ 100 ആര്യവേപ്പിൻ തൈകൾ വിതരണം ചെയ്തു. ആര്യവേപ്പിന്റെ ഔഷധ മൂല്യത്തെ കുറിച്ച് കുട്ടികൾക്കിടയിലും സമൂഹത്തിലും അവബോധം സൃഷ്‌ടിക്കുക എന്നതും അണുനാശിനി, വായുമലിനീകരണ നിയന്ത്രിതോപാധി…

തൃക്കാക്കര നഗരസഭയിൽ കൗൺസിലിനെ അറിയിക്കാതെ കോടികളുടെ ടെണ്ടറുകൾ

കാക്കനാട് : തൃക്കാക്കര നഗരസഭയിൽ കൗൺസിലിനെ അറിയിക്കാതെ കോടികളുടെ ടെണ്ടറുകൾ നടപടികൾ നടക്കുന്നതായി ആരോപണം. ഭരണ സമിതിയറിയാതെ സോളാർ സിറ്റി സ്ഥാപിക്കാനായി എഎക്സ് ഇ 1.8 കോടി രൂപയുടെ ടെണ്ടർ നടപടികൾ നടത്തിയെന്ന് മുസ്ലീം ലീഗ് അംഗവും മുൻ വൈസ് ചെയർമാനുമായ…

 തെങ്ങോട് ഗവ: ഹൈസ്ക്കൂളിൽ കൂച്ചിപ്പുടി അവതരണവും ശില്പശാലയും നടത്തി

കാക്കനാട് :വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കാക്കനാട് തെങ്ങോട് ഗവ: ഹൈസ്ക്കൂളിൽ കൂച്ചിപ്പുടി അവതരണവും ശില്പശാലയും നടത്തി. സംസ്ഥാന വിദ്യാഭ്യാസ സാംസ്കാരിക വകുപ്പും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും , സ്പിക് മാകെ (എസ്പിഐസി – എംഎസിഎവൈ )യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.…

ജില്ലാ പഞ്ചായത്ത് മികവ് പദ്ധതിഏകദിന ശില്‌പശാല സംഘടിപ്പിച്ചു.

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 – 2026 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിൽ പ്പെട്ട തൊഴിൽ രഹിതരായ യുവതീയുവാക്കൾക്കായി നടത്തുന്ന മികവ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ പരിശീലന കോഴ്സുകളുമായി ബന്ധപ്പെട്ട ശില്പശാല ജില്ലാ…

തൃക്കാക്കര അഗ്നി രക്ഷാ നിലയത്തിലെ ലാൻഡ് ഫോൺതകരാറിലാണ് 7510791101, 9037222681എന്നീ നമ്പറുകളിൽ ബന്ധപെടുക

തൃക്കാക്കര നിലയത്തിലെ ലാൻഡ് ഫോൺതകരാറിലാണ് 7510791101, 9037222681എന്നീ നമ്പറുകളിൽ ബന്ധപെടുക

തൃക്കാക്കരയുടെ മുത്തശ്ശി ആസിയ ഉമ്മ നിര്യാതയായി

തൃക്കാക്കരയിലെ ഏറ്റവും പ്രായം കൂടിയ കുന്നുംപുറത്ത് നെയ്തേലിൽ ആസിയ ഉമ്മ (111) നിര്യാതയായി. തൃക്കാക്കര സഹകരണ ആശുപത്രി മുൻ ഭരണസമിതി അംഗവും റസിഡൻസ് അസോസിയേഷൻ തൃക്കാക്കര നഗരസഭ അപ്പക്സ് കൗൺസിൽ ട്രാക്ക് പ്രസിഡൻ്റുമായ സലീംകുന്നുപുറത്തിൻ്റെ മാതാവാണ്.സംസ്കാരം ഇന്ന്. (വെള്ളി) രാവിലെ 10:ന്…

സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം കാരുണ്യപ്രവര്‍ത്തനവും മുസ്‌ലിം ലീഗിന്റെ മാത്രം പ്രത്യേകത: മുഹമ്മദ് ഷാ 

കാക്കനാട്: സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം കാരുണ്യപ്രവര്‍ത്തനവും മുസ്‌ലിം ലീഗിന്റെ മാത്രം പ്രത്യേകതയാണെന്നും പാവപ്പെട്ടവന്റെ കണ്ണുനീര്‍ തുടക്കുവാനുള്ള പരിശ്രമങ്ങളില്‍ ഓരോ ലീഗ് പ്രവര്‍ത്തകരും മുന്നിലുണ്ടാവണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് ഷാ പറഞ്ഞു. മുസ്‌ലിം ലീഗ് തൃക്കാക്കര നിയോജകമണ്ഡലം റിലീഫ് കമ്മിറ്റിയുടെ റമദാന്‍…

കാക്കനാട്  വനിതാ ഹോസ്റ്റലുകളിൽ  മോഷണ ശ്രമം. പെൺകുട്ടികൾ ബഹളം വച്ചതോടെ പ്രതി കടന്നു കളഞ്ഞു

കാക്കനാട്: വനിതാ ഹോസ്റ്റലുകളിൽ മോഷണ ശ്രമമെന്ന് പരാതി. കാക്കനാട് കുന്നുംപുറം നിഹാരിയ ഹോസ്റ്റലടക്കം 3 ഹോസ്റ്റലുകളിലാണ് ഞായർ പുലർച്ചെ 2 മണിയോടെ മോഷണ ശ്രമം നടന്നത്.മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെൺകുട്ടികൾ ബഹളം വച്ചതോടെ പ്രതി കടന്നു കളഞ്ഞു.മോഷ്ടാവ് ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച്…