Author: dilshadmohammed@gmail.com

സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

എസ്.ഡി.പി.ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.കാക്കനാട് എസ്എൻഡിപി ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിന് മണ്ഡലം പ്രസിഡൻ്റ് എം.എ.അൽത്താഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷിഹാബ് പടന്നാട്ട് ഉദ്ഘാടനം ചെയ്തു .സംസ്ഥാന സമിതി അംഗം നിമ്മി…

തൃക്കാക്കര നഗരസഭ ബജറ്റ്: പഴയ പ്രഖ്യാപനങ്ങളുടെ ആവർത്തനം. എൽ.ഡി.എഫ്. 

കാക്കനാട്: മുൻകാലങ്ങളിലെ പ്രഖ്യാപനങ്ങളുടെ തനി ആവർത്തനം മാത്രമാണ് തൃക്കാക്കര നഗരസഭയിൽ നടന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു പറഞ്ഞു.തനത് വരുമാനം കണ്ടെത്താനുള്ള സാധ്യതകൾ ഉപയോഗിക്കാത്ത നഗരസഭാ ബജറ്റ് പഴയ പ്രഖ്യാപനങ്ങളുടെ അതേപടിയുള്ള ആവർത്തനമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തൃക്കാക്കരയിൽ…

വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തൃക്കാക്കര നഗരസഭ  ബജറ്റ്: 187.97 കോടി രൂപയുടെ ബജറ്റ് നഗരസഭാ വൈസ് ചെയർമാൻ അവതരിപ്പിച്ചു

സമഗ്ര മേഖലകളിലും സമ്പൂർണ വികസനം എന്ന ആശയവുമായി തൃക്കാക്കര നഗരസഭയിൽ 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള 187.97 കോടി രൂപയുടെ ബജറ്റ് നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന അവതരിപ്പിച്ചു. ബജറ്റിൽ173.71 കോടി രൂപ ചെലവും 14.26 കോടി രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്നു.മാലിന്യ…

പാലാരിവട്ടം – ഇടപ്പള്ളി റോഡിലെ വഴി വിളക്കുകൾ പ്രവർത്തനരഹിതം. ഉമ തോമസ് എം.എൽ.എ ജില്ലാ കലക്ടർക്കു പരാതി നൽകി

തൃക്കാക്കര നിയോജക മണ്ഡലത്തിലെ പാലാരിവട്ടം, ഇടപ്പള്ളി റോഡിൽ പില്ലർ നമ്പർ 446 മുതൽ 538 വരെയുള്ള ഭാഗങ്ങളിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ഉമ തോമസ് എം.എൽ.എ ജില്ലാ കലക്ടർക്കു പരാതി…

കാക്കനാട് ജില്ലാ ജയിലിൽ യുദ്ധകാലാടിസ്ഥാനത്തിൽ വെള്ളമെത്തിക്കണം: മനുഷ്യാവകാശ കമ്മീഷൻ 

കാക്കനാട്: ജില്ലാ ജയിലിലെ കടുത്ത ജലക്ഷാമം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർക്കും എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും നിർദ്ദേശം നൽകി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജില്ലാ ജയിൽ സന്ദർശിക്കണമെന്നും ജലക്ഷാമത്തിനുള്ള കാരണം…

അക്ഷയ കേന്ദ്രങ്ങൾ കൂടുതൽ സൗഹാർദ്ദപരവും മാതൃകാപരവുമാവണം. മനോജ് മൂത്തേടൻ

ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ സൗഹാർദ്ദപരമായി പെരുമാറുകയും വേഗതയിൽ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിൽ മാതൃക ആവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ല ഐടി മിഷന്റെ അക്ഷയ പ്രൊജക്റ്റ്‌ ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്…

81 വായനശാലകൾക്ക് ജില്ലാ പഞ്ചായത്ത്‌ ലാപ്ടോപ്പ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 81 വായനശാലകൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ വിതരണം ചെയ്തു.യുവ ജനങ്ങളെ നല്ല രീതിയിൽ വാർത്തെടുക്കാൻ ലൈബ്രറികൾക്ക് സാധിക്കുമെന്നും പുതിയ തലമുറയെ വായനശാലകളിലേക്ക് ആകർഷിക്കേണ്ടത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത്…

കാക്കനാട് ഗവ.എൽ പി സ്കൂളിലെ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കാക്കനാട് ഗവ.എൽ പി സ്കൂളിലെ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടർന്ന് വിദ്യാർഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ…

ജാതിയ ആക്ഷേപം: അസി.കമ്മീഷണർ ഓഫീസ് മാർച്ച്‌ നടത്തി യൂത്ത് കോൺഗ്രസ്.

എറണാകുളം ജില്ലാ ജയിൽ ഫർമസിസ്റ്റിനെതിരെ ജാതീയ ആക്ഷേപം നടത്തിയ ജില്ലാ ജയിൽ മെഡിക്കൽ ഓഫീസർ ഡോ.ബെൽന മാർഗറേറ്റിനെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ്‌മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. മെഡിക്കൽ ഓഫീസർ…

ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഇൻഫൊപാർക്ക് ഇടച്ചിറയിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹർഷ ദാബ,സി.എം.സൂപ്പർ മാർക്കറ്റ്,എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും പിടികൂടിയത്.സി.എം.സൂപ്പർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ ബ്രഡ്,…