Category: KERALA

ജംഷഡ്പുരിനോടു സമനില; കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്. ജംഷഡ്പുരുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് പ്ലേഓഫിൽ കടക്കാനുള്ള നേരിയ സാധ്യതയും അവസാനിച്ചത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ കോറുസിങിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ലീഡെടുത്തത്. 22മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 25പോയിൻ്റോടെ…

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്, ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍

വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും. മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച)…

കാക്കനാട് കലക്ടറേറ്റിലെ ഫയൽ സൂക്ഷിക്കുന്ന അലമാരയിൽ പൂച്ചക്ക് സുഖപ്രസവം

കാക്കനാട് കലക്ടറേറ്റിലെ ഫെയർ കോപ്പി വിഭാഗത്തിലെ ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയിൽ പൂച്ച മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇതേ സെക്ഷനിലെ ജീവനക്കാരറിയാതെ അലമാരക്കുള്ളിൽ കടന്ന പൂച്ച ടൈപ്പിംഗ് സെക്ഷനിലെ അലമാരയിലെ ഫയലുകൾക്കിടയിലാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. വല്ലപ്പോഴുമൊക്കെ തുറക്കുന്ന അലമാരയിൽ പൂച്ച എങ്ങനെ…

തൃക്കാക്കരയിലെ കായിക മേഖലക്ക് പുത്തൻ ഉണർവ്. കാക്കനാട് ഗ്രൗണ്ടിൽ സ്പോർട്സ് കോംപ്ലക്സിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി.

തൃക്കാക്കരയിലെ കായിക മേഖലക്ക് പുതിയ മുഖം നൽകുന്നതിന് സംസ്ഥാന കായിക യുവജന വകുപ്പ് 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനൊരുങ്ങുന്നു. തൃക്കാക്കര എം.എൽ.എ ഉമ തോമസിന്റെ നിർദേശത്തിന്റെയും നിരന്തരം ശ്രമത്തിന്റെയും ഫലമായാണ് ഈ സുപ്രധാന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.തൃക്കാക്കര നഗരസഭയുടെ…

വിദ്യാർഥിനിക്കു നേരെ നായ്ക്കുരണപൊടിയെറിഞ്ഞ സംഭവം.ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് 

കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ പത്താംക്ലാസുകാരിയായ വിദ്യാർഥിനിയുടെ ശരീരത്തിൽ സഹപാഠികളായ കുട്ടികൾ നായ്ക്കു രണകായയിൽ നിന്നും പൊടി വിതറിയതായി ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ മാതാവ് നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് തൃക്കാക്കര ബ്ലോക്ക് മഹിളാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇൻഫോപാർക്ക്…

കാക്കനാട് തുതിയൂർ വെട്ടുവേലിക്കരിയിൽ വീട്ടിൽ വള്ളി സുരേന്ദ്രൻ നിര്യാതയായി.

കാക്കനാട് തുതിയൂർ വെട്ടുവേലിക്കരിയിൽ വീട്ടിൽ വള്ളി സുരേന്ദ്രൻ (66) നിര്യാതയായി. ഭർത്താവ് :പരേതനായ ബി സുരേന്ദ്രൻ മക്കൾ: സുമ (കരാട്ടെ കോച്ച് ) , സുമേഷ് (ദേശാഭിമാനി) മരുമകൾ:ജിഷ. സംസ്കാരം ഞായർ രാവിലെ 10ന് അത്താണി ശ്മശാനത്തിൽ.

കാക്കനാട് വാഴക്കാല മൂലേപ്പാടം മന്നത്ത് വീട്ടിൽ ഹൗക്കർ മുഹമ്മദ് നിര്യാതനായി.

കാക്കനാട്: വാഴക്കാല മുലേപ്പാടം മന്നത്ത് വീട്ടിൽ ഹൗക്കർ മുഹമ്മദ് ( 80) നിര്യാതനായി.ഭാര്യ: നസീമ ബീവി. മക്കൾ:ഡോ. മുഹമ്മദ് റിയാസ് (യു കെ ),മുഹമ്മദ് നിസാമുദ്ദീൻ (കാനഡ ),സറീന (യു എസ് എ ) ,മരുമക്കൾ: ഡോ. മൻജു,മൊഹസീന,സിറാജ്.കബറടക്കം ഞായർ രാവിലെ…

കാക്കനാട് ഹോസ്റ്റലിൽ റേഡിയോ ജോക്കി തൂങ്ങിമരിച്ച നിലയിൽ

കാക്കനാട് കുന്നുംപുറം വനിത മിത്രം ഹോസ്റ്റലിൽ റേഡിയോ ജോക്കിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച്ച ഉച്ചക്ക് 12 നാണ് തൂങ്ങി മരിച്ച നിലയിൽ ഹോസ്റ്റൽ അധികൃതർ കണ്ടത്തിയത്.തുടർന്ന് ഹോസ്റ്റൽ അസിസ്റ്റൻ്റ്…

തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ കാക്കനാട് സ്വദേശി മരിച്ചു

ചേരാനല്ലൂരിൽ തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.കാക്കനാട് തുതിയൂർ വെളുത്തപ്പാറ രവീന്ദ്രനാഥ് (48) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. ഇടയക്കുന്നം റോബോട്ട് കോളനിയിലുള്ള ബൈജുവിൻ്റെ വീട്ടിൽ ഇലക്ട്രിക് വാൾ ഉപയോഗിച്ച് തെങ്ങുമുറിക്കുന്നതിനിടെ വാൾ നീന്ത്രണം തെറ്റി രവിന്ദ്രനാഥിൻ്റെ…

റേഷൻ വിതരണം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ. ചുമട്ടു തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.

കാക്കനാട് എൻ.എഫ്.എസ്.എ ഗോഡൗണുകൾ നിർത്തലാക്കി റേഷൻ വിതരണം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചുമട്ടുതൊഴിലാളികൾ കാക്കനാട് പോസ്‌റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചുമട്ടുതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കർ ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് എം.എ.മോഹനൻ അദ്ധ്യക്ഷനായി.…