Category: KERALA

ഓട്ടോറിക്ഷകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം ” ആർ ടി ഓഫീസിലേക്ക്  ഓട്ടോറിക്ഷ തൊഴിലാളികൾ മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി.

കാക്കനാട്:ഓട്ടോറിക്ഷകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ പതിക്കണമെന്ന സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ തൊഴിലാളി വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കലക്ടറേറ്റിലെ ആർ.ടി ഓഫീസിലേക്ക്…

നിലംപതിഞ്ഞിമുകളിൽ താമസിക്കുന്ന അമ്പാടിമൂല വേലായുധൻ നിര്യാതനായി.

കാക്കനാട് നിലംപതിഞ്ഞിമുകൾ അമ്പാടിമൂല വേലായുധൻ (74) നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : സുനിൽ, സുനിത, സുധീഷ്. മരുമക്കൾ : രേഖ, രാജു, ശുഭ.സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ശ്മശാനത്തിൽ.

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം.

ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട സെക്ടർ 3, 4 ഭാഗത്താണ് തീപിടിത്തം ഉണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വെളളിയാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കര, പട്ടിമറ്റം എന്നിവിടങ്ങളിൽനിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. 2023…

കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാക്കനാട് അത്താണി സ്വദേശിയാണ്  മരിച്ച യുവാവ്.

കാക്കനാട്: മലയാറ്റൂര്‍ താഴത്തെ പളളി കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാക്കനാട് അത്താണി കീരേലിമല നെടുംകുളങ്ങരമല വീട്ടില്‍ മുഹമ്മദ് റോഷന്‍ (26)നാണ് മരിച്ചത്.ബൈക്കിലെത്തിയ അഞ്ചംഗ സംഘം പെരിയാർ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.കുളിക്കുന്നതിനിടെ വെളളത്തില്‍ മുങ്ങി പോയ മുഹമ്മദ് റോഷനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍…

വിദ്യാർഥിയുടെ ദേഹത്ത് നായ്ക്കുരണപൊടി വീണ സംഭവം.സ്കൂൾ അധികൃതർക്കെതിരെ തൃക്കാക്കര  നഗരസഭാ കൗൺസിലർമാർ.

കാക്കനാട്: തെങ്ങോട് ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരത്തിൽ നായ്ക്കുരണപ്പൊടി വീണ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗം.ഫെബ്രുവരി മൂന്നിനുണ്ടായ സംഭവം… സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ളയും,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ…

നായ്ക്കുരണക്കായ ദേഹത്ത് വീണ പെൺകുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ. അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും  ദുരനുഭവം ഉണ്ടായതായി പത്താം ക്ലാസ് വിദ്യാർഥിനി..

കാക്കനാട്:തെങ്ങോട് ഗവ. ഹൈസ്കൂൾ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ദുരനുഭവം ഉണ്ടായതായി പത്താംതരം വിദ്യാർഥിനി.സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ പെൺകുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ.ഫെബ്രുവരി 3നായിരുന്നു സംഭവം നടന്നത്.ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിയ്ക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായ്ക്കുരണക്കായ കൊണ്ടുവന്നതാണന്നും…

നൽകാം ജീവൻ്റെ തുള്ളികൾ : യൂത്ത് ലീഗ് രക്തദാന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കൊച്ചി : ‘നൽകാം ജീവൻ്റെ തുള്ളികൾ’ എന്ന സന്ദേശവുമായി യൂത്ത് ലീഗ് എറണാകുളം ജില്ലാ തല രക്ത ദാന കാമ്പയിനിന്റെ ഉദ്ഘാടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.ആലുവയിലെ ഗവ.ജില്ല ആശുപത്രിയിൽ നടന്ന ജില്ലാതല ബ്ലഡ് കെയറിൽ…

സിപിഐ നേതാവ് പി രാജു മുൻ എംഎൽഎ അന്തരിച്ചു.

കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന പി രാജു (73) അന്തരിച്ചു. പുലർച്ചെ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.ആശുപത്രി മോർച്ചറിയിൽ…

പടമുകൾ ഗവ.സ്കൂൾ വാർഷികാഘോഷം നടത്തി.

കാക്കനാട് :ഗവ.യുപി സ്കൂൾ കാക്കനാട് പടമുകൾ സ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ആഘോഷിച്ചു.ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ അബ്ദു ഷാന, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

കാക്കനാട് കലക്ടറേറ്റിനു മുന്നിൽ ആശവർക്കമാർ പ്രതിഷേധ ധർണ്ണയും യാചന സമരവും നടത്തി

കാക്കനാട്: ആശാ വർക്കർമാരോട് സർക്കാരും ആരോഗ്യ വകുപ്പും കാണിക്കുന്ന അവഗണനക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരത്തിനു പിന്തുണയർപ്പിച്ച് ആശാവർക്കർമാർ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണയും പിച്ച തെണ്ടൽ സമരവും നടത്തി.ആരോഗ്യ വകുപ്പു ജീവനക്കാരുടെ സർവ്വീസ് റൂൾസ് ആശാവർക്കർമാർക്കും ബാധകമാക്കുക, 11-ാം ശമ്പള…