Category: KERALA

മെട്രോ നിർമാണം ഇഴയുന്നു. യൂത്ത് കോൺഗ്രസ് റീത്തു വച്ച് പ്രതിഷേധിച്ചു. 

കാക്കനാട് : കൊച്ചി മെട്രോയുടെ കാക്കനാടിലേക്കുള്ള നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്നാരോപിച്ചു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ ജിപ്സൻ ജോളിയുടെ നേതൃത്വത്തിൽ ജില്ലാ ജയിലിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെസിനു…

തൃക്കാക്കര നഗരസഭ.ആരോഗ്യ സ്ഥിരം സമിതി ചെയർമാനായി വർഗീസ് പ്ലാശ്ശേരി.

കാക്കനാട്: തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ തെരെഞ്ഞെടുപ്പിൽ സ്വതന്ത്ര കൗൺസിലർ വർഗീസ് പ്ലാശ്ശേരി വിജയിച്ചു.സി.പി.ഐ കൗൺസിലർ എം.ജെ.ഡിക്സനായിരുന്നു എതിരാളി. ഏഴംഗ ആരോഗ്യ സ്ഥിരം ഭരണസമിതിയിൽ വർഗീസ് പ്ലാശ്ശേരി, എ.എ.ഇബ്രാഹിംകുട്ടി, പി.സി മനൂപ്, കെ എക്സ് സൈമൺ. എം.ജെ.ഡിക്സൺ, ഉണ്ണി…

കാക്കനാട് അത്താണി മുണ്ടംപാലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി

കാക്കനാട്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായ കാക്കനാട് അത്താണി മുണ്ടംപാലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി.അദാനി ഗ്യാസ് പൈപ്പിനായി ഈ മേഖലയിൽ കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. രണ്ടാഴ്ച്ചകൾക്ക് മുമ്പു ഇവിടെ പൈപ് പൊട്ടിയതാണ്. അത് നന്നാക്കി മണ്ണിട്ട് മൂടിയ ഭാഗത്താണ്…

ആൾമാറാട്ടം: വ്യാജ യു.എൻ പ്രതിനിധി പിടിയിൽ.3 ലക്ഷം രൂപയുടെ ഹോട്ടൽ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് പിടിയിലായത്. 

കാക്കനാട്: ഇൻഫോപാർക്കിന് സമീപത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിച്ച യു.എൻ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയ അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി.യു.എൻ.പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി…

പാലാരിവട്ടം  കാക്കനാട് ഗതാഗത പ്രശ്‌നം: സമാന്തര റോഡുകളുടെ നിർമാണത്തിന് അടിയന്തര നടപടി വേണം: ഉമ തോമസ്

കാക്കനാട്: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് സമാന്തര റോഡുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉമ തോമസ് എം.എൽ.എ കത്ത് നൽകി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക്…

കർഷകർക്ക് 2.5 കോടി രൂപ ധനസഹായം നൽകി ജില്ലാ പഞ്ചായത്ത് .

കാക്കനാട്: ജില്ലാ പഞ്ചായത്ത് 2024 – 2025 വാർഷിക പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 2.5 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.പൊൻകതിർ നെൽ കൃഷി, തരിശ് നെൽകൃഷ ,പച്ചക്കറി കൃഷി,പാടശേഖര സമിതികൾക്ക് വിത്തുവിതരണം,വാഴ കൃഷി,മില്ലറ്റ് കൃഷി,പാന്റ് ഹെൽത്ത് ക്ലിനിക്കിലേക്ക് മരുന്നു വാങ്ങൽ…

നിരോധിതപുകയില ഉല്പന്നങ്ങൾ പിടികൂടി

കാക്കനാട്: വ്യവസായ മേഖലക്കുസമീപം അതിഥിത്തൊഴിലാളിയുടെ ഉടമസ്ഥതയിതയിൽ പ്രവർത്തിച്ചു വരുന്ന തട്ടുകടയിൽ നിന്നും കിലോക്കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി. ഒഡീഷ സ്വദേശി കിഷോർ എന്നയാളിൻ്റെ കടയിൽ നിന്നാണിവ പിടികൂടിയത്. ഇതിനു മുൻപു പത്തോളം തവണ…

അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം കുറിച്ചു

കാക്കനാട്: എറണാകുളം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കാക്കനാട് യൂത്ത് ഹോസ്റ്റലിൽ അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം കുറിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചുപരിപാടിയിൽ ജസ്റ്റിസ് പി എസ് ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു നെഹ്‌റു…

രാജഗിരി മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് സമാപിച്ചു..

കാക്കനാട്: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസും,സ്ലോവേനിയന്‍ സര്‍വകലാശാലയായ മാരിബോര്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് രാജഗിരി മാനേജ്മെന്റ് കോണ്‍ഫറന്‍സ് സെന്റ് ഗോബേന്‍ സ്ട്രാട്ടജിക്ക് അഡ്വൈസർ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കൊച്ചി സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളും രാജഗിരി ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജറുമായ…

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; കുറിപ്പ് കണ്ടെത്തി.

കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ജാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു…