Category: NATIONAL

തൃക്കാക്കരയിലെ കായിക മേഖലക്ക് പുത്തൻ ഉണർവ്. കാക്കനാട് ഗ്രൗണ്ടിൽ സ്പോർട്സ് കോംപ്ലക്സിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി.

തൃക്കാക്കരയിലെ കായിക മേഖലക്ക് പുതിയ മുഖം നൽകുന്നതിന് സംസ്ഥാന കായിക യുവജന വകുപ്പ് 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനൊരുങ്ങുന്നു. തൃക്കാക്കര എം.എൽ.എ ഉമ തോമസിന്റെ നിർദേശത്തിന്റെയും നിരന്തരം ശ്രമത്തിന്റെയും ഫലമായാണ് ഈ സുപ്രധാന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.തൃക്കാക്കര നഗരസഭയുടെ…

വിദ്യാർഥിനിക്കു നേരെ നായ്ക്കുരണപൊടിയെറിഞ്ഞ സംഭവം.ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് 

കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ പത്താംക്ലാസുകാരിയായ വിദ്യാർഥിനിയുടെ ശരീരത്തിൽ സഹപാഠികളായ കുട്ടികൾ നായ്ക്കു രണകായയിൽ നിന്നും പൊടി വിതറിയതായി ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ മാതാവ് നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് തൃക്കാക്കര ബ്ലോക്ക് മഹിളാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇൻഫോപാർക്ക്…

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം.

ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട സെക്ടർ 3, 4 ഭാഗത്താണ് തീപിടിത്തം ഉണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വെളളിയാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കര, പട്ടിമറ്റം എന്നിവിടങ്ങളിൽനിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. 2023…

വിരാട് കോലി സച്ചിനെ മറികടന്നു. ഏകദിനത്തിൽ 14,000 റൺസ് തികച്ചു.

ദുബായ്: ചാമ്പ്യൻസ് ടോഫിയിൽ പാക്കിസ്ഥാനെതിരെ വ്യക്തിഗത സ്കോർ 15 റൺസിലെത്തിയതോടെ വിരാട് കോലി ഏകദിനത്തിൽ 14,000 റൺസ് തികച്ചു.സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കും ശേഷം…

കാക്കനാട് കൂട്ട ആത്മഹത്യ : കസ്റ്റംസ് കമ്മീഷണറുടെ ക്വാർട്ടേഴ്സിൽ പൊലീസ് പരിശോധന നടത്തി.

കാക്കനാട്: സെൻട്രൽ ജിഎസ്ടി ആന്റ് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷും മാതാവും സഹോദരിയും കൂട്ട ആത്മഹത്യ ചെയ്‌ത കാക്കനാട് ടി വി സെന്റർ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ അബുദാബിയിൽ നിന്നെത്തിയ ഇളയ സഹോദരി പ്രിയ വിജയിനൊപ്പം തൃക്കാക്കര പൊലീസ് പരിശോധന നടത്തി.…

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണം. പോസ്റ്റുമാർട്ടം നടപടികൾ തുടങ്ങി. സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ.

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണല്‍ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും പോസ്റ്റുമാർട്ടത്തിന് ശേഷം സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കാക്കനാട് അത്താണി പൊതു ശ്മശാനത്ത്…

ആൾമാറാട്ടം: വ്യാജ യു.എൻ പ്രതിനിധി പിടിയിൽ.3 ലക്ഷം രൂപയുടെ ഹോട്ടൽ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് പിടിയിലായത്. 

കാക്കനാട്: ഇൻഫോപാർക്കിന് സമീപത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിച്ച യു.എൻ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയ അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി.യു.എൻ.പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി…