Category: SPORTS

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ. നാലാം ദിനം വിദർഭയ്ക്ക് 286 റൺസ് ലീഡ്; കേരളം തിരിച്ചുവരുമോ?..

നാഗ്പുർ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരേ വിദർഭ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ. അവർക്കിപ്പോൾ 286 റൺസ് ലീഡായി. 132 റൺസോടെ കരുൺ നായരും ക്യാപ്റ്റൻ…

ജംഷഡ്പുരിനോടു സമനില; കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്. ജംഷഡ്പുരുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് പ്ലേഓഫിൽ കടക്കാനുള്ള നേരിയ സാധ്യതയും അവസാനിച്ചത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ കോറുസിങിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ലീഡെടുത്തത്. 22മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 25പോയിൻ്റോടെ…

വിരാട് കോലി സച്ചിനെ മറികടന്നു. ഏകദിനത്തിൽ 14,000 റൺസ് തികച്ചു.

ദുബായ്: ചാമ്പ്യൻസ് ടോഫിയിൽ പാക്കിസ്ഥാനെതിരെ വ്യക്തിഗത സ്കോർ 15 റൺസിലെത്തിയതോടെ വിരാട് കോലി ഏകദിനത്തിൽ 14,000 റൺസ് തികച്ചു.സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കും ശേഷം…

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം

ദുബായ്:ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ചാമ്പ്യൻസ് ട്രാഫിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി.വിരാട് കോലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യർ, ശുഭ്‌മാൻ ഗിൽ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ച്വറി…

കാഴ്ചപരിമിതരുടെ ക്രിക്കറ്റ്; ജിബിന്‍ പ്രകാശ് ഇന്ത്യന്‍ ടീമില്‍

കൊച്ചി: ഇന്ത്യ- ബംഗ്ലാദേശ് സീരീസിനുള്ള കാഴ്ചപരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളിയായ ജിബിന്‍ പ്രകാശിനെ തെരഞ്ഞെടുത്തു. ഈ മാസം 22 മുതല്‍ 27 വരെ യെലഹംഗയിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയായ ജിബിന്‍…