തെങ്ങോട് മാടപ്പിള്ളിൽ എൽദോ ബാബു അന്തരിച്ചു.

കാക്കനാട് : തെങ്ങോട് മാടപ്പിള്ളിൽ എൽദോബാബു(45) അന്തരിച്ചു. ഭാര്യ:ഡാലി. മക്കൾ:ബേസിൽ,ബെറ്റ്സി. സംസ്കാരം വെള്ളിയാഴ്ച പകൽ 2.30ന് തെങ്ങോട് സെന്റ്മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ഇടപ്പള്ളിയിൽ കനിവ് ഭവനം നിർമാണം തുടങ്ങി.

സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കനിവ് ഭവനത്തിൻ്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി.അനിൽകുമാർ അധ്യക്ഷനായി.തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിഷ്ണു വേണുഗോപാൽ, പി.വി.ഷാജി എന്നിവർ സംസാരിച്ചു.…

കാക്കനാട് ഇടച്ചിറ വള്ളിയാത്ത് പരമു നിര്യാതനായി.

കാക്കനാട് ഇടച്ചിറ വള്ളിയാത്ത് പരമു (72) നിര്യാതനായി.ഭാര്യ:പരേതയായ മണി.മക്കൾ:ജിഷ,പരേതനായ ജിബി. മരുമക്കൾ:സീനിയ,മനോജ്‌.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ പത്തിന് അത്താണി പൊതു ശ്മാശനത്തിൽ.

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു.

കാക്കനാട് രാജീവ് നഗർ സൗഹൃദ കൂട്ടായ്മയും പാലാരിവട്ടം ചൈതന്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർഎ കെ സുധീർ ഉദ്ഘാടനം ചെയ്തു.170 ഓളം പേർ ക്യാമ്പിൽ പങ്കാളികളായി.സൗഹൃദ കൂട്ടായ്മ…

വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ കായ എറിഞ്ഞ സംഭവം; 2അധ്യാപകർക്കെതിരെയും 6വിദ്യാർഥികൾക്കെതിരെയും പൊലീസ് കേസെടുത്തു.

കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണക്കായ എറിഞ്ഞ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെയും ആറ് വിദ്യാർഥികൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജുവനൽ ആക്ട് പ്രകാരം കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരമാണ് കേസ് രജിസ്റ്റർ…

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ. നാലാം ദിനം വിദർഭയ്ക്ക് 286 റൺസ് ലീഡ്; കേരളം തിരിച്ചുവരുമോ?..

നാഗ്പുർ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ കേരളത്തിനെതിരേ വിദർഭ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ. അവർക്കിപ്പോൾ 286 റൺസ് ലീഡായി. 132 റൺസോടെ കരുൺ നായരും ക്യാപ്റ്റൻ…

ജംഷഡ്പുരിനോടു സമനില; കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്. ജംഷഡ്പുരുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് പ്ലേഓഫിൽ കടക്കാനുള്ള നേരിയ സാധ്യതയും അവസാനിച്ചത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ കോറുസിങിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ലീഡെടുത്തത്. 22മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 25പോയിൻ്റോടെ…

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്, ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍

വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും. മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച)…

കാക്കനാട് കലക്ടറേറ്റിലെ ഫയൽ സൂക്ഷിക്കുന്ന അലമാരയിൽ പൂച്ചക്ക് സുഖപ്രസവം

കാക്കനാട് കലക്ടറേറ്റിലെ ഫെയർ കോപ്പി വിഭാഗത്തിലെ ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയിൽ പൂച്ച മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇതേ സെക്ഷനിലെ ജീവനക്കാരറിയാതെ അലമാരക്കുള്ളിൽ കടന്ന പൂച്ച ടൈപ്പിംഗ് സെക്ഷനിലെ അലമാരയിലെ ഫയലുകൾക്കിടയിലാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. വല്ലപ്പോഴുമൊക്കെ തുറക്കുന്ന അലമാരയിൽ പൂച്ച എങ്ങനെ…

തൃക്കാക്കരയിലെ കായിക മേഖലക്ക് പുത്തൻ ഉണർവ്. കാക്കനാട് ഗ്രൗണ്ടിൽ സ്പോർട്സ് കോംപ്ലക്സിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി.

തൃക്കാക്കരയിലെ കായിക മേഖലക്ക് പുതിയ മുഖം നൽകുന്നതിന് സംസ്ഥാന കായിക യുവജന വകുപ്പ് 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനൊരുങ്ങുന്നു. തൃക്കാക്കര എം.എൽ.എ ഉമ തോമസിന്റെ നിർദേശത്തിന്റെയും നിരന്തരം ശ്രമത്തിന്റെയും ഫലമായാണ് ഈ സുപ്രധാന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.തൃക്കാക്കര നഗരസഭയുടെ…