സി.പി.ഐ ബ്രാഞ്ച് സമ്മേളനം നടത്തി.
കാക്കനാട്: സി.പി.ഐ തോപ്പിൽ ബ്രാഞ്ച് സമ്മേളനം നടന്നു.ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ മുതിർന്ന പൗരന്മാരേയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബ്രാഞ്ച് സമ്മേളനം സി.പി.ഐ.…
സുനരെ യാദേ.കവർ പേജ് പ്രകാശനം ചെയ്തു.
കാക്കനാട്: തൃക്കാക്കരയിൽ 2016-2020 കാലഘട്ടത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ വ്യത്യസ്ഥമായ സമരങ്ങൾ ഉൾപ്പെടുത്തി യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.എം.മാഹിൻകുട്ടി തയ്യാറാക്കുന്ന സുനരെ യാദേ(സുവർണ ഓർമകൾ)പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ്…
ശംസുൽ ഉലമ സെന്റർ നാടിന് സമർപ്പിച്ചു.
കാക്കനാട്: ചിറ്റേത്തുക ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് ടി.എം.അലി അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ.അബ്‌ദുൽ ഗഫൂർ, ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി കെ.എം.ഇബ്രാഹിം, കരീം മൗലവി,…
പ്രൈമറി ഹെഡ്‌മാസ്‌റ്റേഴ്സ് അസോ.ജില്ലാ സമ്മേളനം.
കാക്കനാട്: കേരള ഗവ.പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് സി.പി.അബു അധ്യക്ഷത വഹിച്ചു.സംസ്‌ഥാന പ്രസിഡൻ്റ് ബിജു തോമസ്,ജനറൽ സെക്രട്ടറി ഇ.ടി.കെ.ഇസ്‌മായിൽ,ജില്ലാ സെക്രട്ടറി ബെന്നി ജോസഫ്,സിബി അഗസ്റ്റിൻ, ആൽബി,കെ.വി.എൽദോ,കെ.മിനി,ഗീത,സി.ഐ.നവാസ് തുടങ്ങിയവർ…
പ്രീമാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
കാക്കനാട്:തൃക്കാക്കര മേഖല ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും – വഖഫ് നിയമ ഭേദഗതി വിശദീകരണവും – പൊതുസമ്മേളനവും നടത്തി. കാലടി സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ:എം.സി.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.അബ്ദുസമദ് പൂക്കോട്ടൂർ വഖഫ് നിയമ ഭേദഗതി വിശദീകരണം നടത്തി.…
രോഗികളുടെ ക്ഷമ പരീക്ഷിച്ച് കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം. കിടത്തി ചികിൽസ ഇല്ലാതായിട്ട് വർഷങ്ങളായി. കട്ടിലുകൾ തുരുമ്പെടുക്കുന്നു.
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം രോഗികളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പുറത്തു നിന്നു നോക്കിയാൽ ആധുനിക സജീകരണങ്ങളുള്ള ആശുപത്രി. എന്നാൽ അകത്തേക്ക് കയറിയാൽ ദയനീയ അവസ്ഥ.ഡയാലീസ് സംവിദാനങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യ കാലത്തുണ്ടായിരുന്ന പ്രാഥമികാരോഗ്യ…
ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളാൻ എത്തിയ ഓട്ടോ പിടികൂടി.വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്.
കാക്കനാട്:രാത്രിയുടെ മറവിൽ കാക്കനാടിലെ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.കാക്കനാട് പാലച്ചുവട് കോൺഫിഡൻ്റ് ഫ്ലാറ്റിന് സമീപം കാളച്ചാൽ റോഡരികിലാണ് സ്വകാര്യ ഓട്ടോയിലെത്തിയ ചിഞ്ഞളിഞ്ഞ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത്.തുടർന്ന് തൃക്കാക്കര പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.വാഹനത്തിലെ ചീഞ്ഞളിഞ്ഞ…
മെട്രോ നിർമാണം ഇഴയുന്നു. യൂത്ത് കോൺഗ്രസ് റീത്തു വച്ച് പ്രതിഷേധിച്ചു.
കാക്കനാട് : കൊച്ചി മെട്രോയുടെ കാക്കനാടിലേക്കുള്ള നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജിപ്സൻ ജോളിയുടെ നേതൃത്വത്തിൽ ജില്ലാ ജയിലിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെസിനു…
തൃക്കാക്കര നഗരസഭ.ആരോഗ്യ സ്ഥിരം സമിതി ചെയർമാനായി വർഗീസ് പ്ലാശ്ശേരി.
കാക്കനാട്: തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ തെരെഞ്ഞെടുപ്പിൽ സ്വതന്ത്ര കൗൺസിലർ വർഗീസ് പ്ലാശ്ശേരി വിജയിച്ചു.സി.പി.ഐ കൗൺസിലർ എം.ജെ.ഡിക്സനായിരുന്നു എതിരാളി. ഏഴംഗ ആരോഗ്യ സ്ഥിരം ഭരണസമിതിയിൽ വർഗീസ് പ്ലാശ്ശേരി, എ.എ.ഇബ്രാഹിംകുട്ടി, പി.സി മനൂപ്, കെ എക്സ് സൈമൺ. എം.ജെ.ഡിക്സൺ, ഉണ്ണി…
കാക്കനാട് അത്താണി മുണ്ടംപാലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി
കാക്കനാട്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായ കാക്കനാട് അത്താണി മുണ്ടംപാലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി.അദാനി ഗ്യാസ് പൈപ്പിനായി ഈ മേഖലയിൽ കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. രണ്ടാഴ്ച്ചകൾക്ക് മുമ്പു ഇവിടെ പൈപ് പൊട്ടിയതാണ്. അത് നന്നാക്കി മണ്ണിട്ട് മൂടിയ ഭാഗത്താണ്…