:
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക,
പ്രതിമാസ മിനിമം വേതനം 26000 രൂപയാക്കി ഉയർത്തുക,ഇ.എസ്.ഐ., പി.എഫ്., ഗ്രാറ്റുവിറ്റി അനുവദിക്കുക,കേന്ദ്രസർക്കാർ തടഞ്ഞു വെച്ച എൻ.എച്ച്.എം.ഫണ്ട് വിഹിതം സംസ്ഥാന സർക്കാരിന് നൽകുക,സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, എടുത്തുമാറ്റപ്പെട്ട ഇൻഷുറൻസ് പുനസ്ഥാപിക്കുക എന്നീ യാവശ്യങ്ങളുന്നയിച്ച് ആശ വർക്കേഴ്സ് ഫെഡറേഷൻ യൂണിയൻ സിഐടിയു വിൻ്റെ നേതൃത്വത്തിൽ ആശമാർ കാക്കനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ടി എ നിഷാബീവി അധ്യക്ഷനായി. നഗരസഭ കൗൺസിലർ അജുന ഹാഷിം,രാജി രാജേന്ദ്രൻ, കെ ആർ ശ്രീജ, കെ ആർ മഞ്ജു എന്നിവർ സംസാരിച്ചു.
