കാക്കനാട്: ആശാ വർക്കർമാരോട് സർക്കാരും ആരോഗ്യ വകുപ്പും കാണിക്കുന്ന അവഗണനക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരത്തിനു പിന്തുണയർപ്പിച്ച് ആശാവർക്കർമാർ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണയും പിച്ച തെണ്ടൽ സമരവും നടത്തി.ആരോഗ്യ വകുപ്പു ജീവനക്കാരുടെ സർവ്വീസ് റൂൾസ് ആശാവർക്കർമാർക്കും ബാധകമാക്കുക, 11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ടു അനുസരിച്ചുള്ള വേതനവും, ആനുകൂല്യങ്ങളും ആശാവർക്കർമാർക്കും നടപ്പാക്കുക, ആരോഗ്യവകുപ്പ് ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ ആശാ വർക്കർമാർക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കലക്ട്രേയുംറ്റിന് മുന്നിൽ പ്രതിഷേധവും, യാചനസമരവും നടത്തിയത്. തൃക്കാക്കര നഗരസഭ കവാടത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രതിഷേധ സമരം കലക്ടറേറ്റ് മുന്നിൽ സമാപിച്ചു.മുൻ എംഎൽഎ പി.ജെ ജോയി തൃക്കാക്കര നഗരസഭക്കു മുന്നിൽ പ്രതിഷേധ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കേഴ്സ് ജില്ലാ പ്രസിഡന്റ് സൈബ താജുദ്ദീന് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ.കെ.ഇബ്രാഹിംകുട്ടി, ജനറല്‍ സെക്രട്ടറി പി.ജെ.ജോയ്,ഷീബ എല്‍ദോസ്,കെ.വൈ.റസീന,സേവ്യര്‍ തയങ്കരി,സുനിത സിബി,റാഷിദ് ഉള്ളംപിള്ളി,ടി.കെ.രമേശന്, ഏലിയാസ് കാരിപ്ര തുടങ്ങിയവര്‍ സംസാരിച്ചു.