തൃക്കാക്കര നഗരസഭ പരിധിയിലെ അനധികൃത വഴിയോര കടകൾ നീക്കം ചെയ്തതിൽ തീവെട്ടി കൊള്ള. രാത്രികാലങ്ങളിലെ വഴിയോര കടകൾ പൊളിക്കൽ ഒന്നാംഘട്ട പൂർത്തീകരണത്തിന് അഞ്ച് ദിവസത്തെ ബിൽ തുക 8.16ലക്ഷം രൂപ.
ഇതിൽ ജെ.സി.ബി, ടിപ്പർ വാടക വന്നിരിക്കുന്നത് 4 ലക്ഷം രൂപയാണ്. പിക്കപ്പ് വാഹനം വാടകക്ക് എടുത്ത വകയിൽ 1.20 ലക്ഷം രൂപയും, ഗ്യാസ് കട്ടർ വടക 58500, ജനറേറ്റർ വാടക 45600, കാർ വാടക 17600, ലേബർ ചാർജ് 1.18 ലക്ഷം എന്നിങ്ങനെ 816265 രൂപയുടെ ബില്ലാണ് ഒന്നാം ഘട്ടം നൽകിയിരിക്കുന്നത്.
ജനുവരി 04,06,09,13,15തീയതികളിലായിരുന്നു വഴിയോര കടകൾ നീക്കം ചെയ്തത്.ഇതിൽ 5 ലക്ഷം രൂപ അസ്വാൻസായി നൽകുകയും ചെയ്തു. ബാക്കിയുള്ള 3.16 ലക്ഷവും കൂടാതെ രണ്ടാംഘട്ട പൊളിക്കൽ പ്രവർത്തനത്തിന് 5 ലക്ഷവും അനുവദിക്കണമെന്ന് കൗൺസിലിൽ അജണ്ടയായി വന്നിരുന്നത്.
43 വാർഡുകളിലെയും അനധികൃത വഴിയോരക്കടകൾ നീക്കം ചെയ്യുന്നതിന് കൗൺസിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ ടെൻഡർ നടപടികളോ ഇല്ലാതെ ഉദ്യോഗസ്ഥർ കരാറുകാരനേയും കൂട്ടി നേരിട്ട് പൊളിക്കാൻ ഇറങ്ങുകയായിരുന്നു. നഗരസഭ എഞ്ചിനിയറിങ്,ഹെൽത്ത്, എൻ.യു.എൽ.എം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു പൊളിക്കൽ നടപടിക്ക് നേതൃത്വം നൽകിയിരുന്നു.നഗരസഭക്ക് മാലിന്യ ശേഖരണത്തിന് ഉപയോഗിച്ചു വരുന്ന പിക്ക് അപ്പ് വാഹനങ്ങളും ഉദ്യോഗസ്ഥ യാത്രാ സൗകര്യത്തിന് നിരവധി വാഹനങ്ങളും നിലവിൽ ഉള്ളപ്പോഴാണ് ലക്ഷങ്ങൾ ചിലവഴിച്ച് പുറത്ത് നിന്ന് വാഹനങ്ങൾ വാടകക്ക് എടുത്തിരിക്കുന്നത്.കൂടാതെ ജെ.സി.ബി ഉൾപ്പെടെയുള്ളതിൻ്റെയും വാടകയിലും പകൽകൊള്ള നടന്നതായും
പരാതിക്കാരൻ .നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭ്യമായിട്ടില്ലന്നും ശനിയാഴ്ച വിജിലൻസിന് പരാതി നൽകുമെന്നും പരാതിക്കാരനായ സുബൈർ ഉള്ളംപിള്ളി പറഞ്ഞു.
കോടതി ഉത്തരവിൻ്റെ മറവിൽ ടെൻഡർ നടപടികൾ സ്വീകരിക്കാതെ ഉദ്യോഗസ്ഥ തൽപരരായ ആളുകളെ വിളിച്ച് തട്ടിക്കൂട്ട് പൊളിച്ചു നീക്കലാണ് നിലവിൽ നടത്തിയിരിക്കുന്നത്. കൊടിമരങ്ങൾ നീക്കം ചെയ്ത റോഡിൻ്റെ ഭാഗത്തെ തൂണുകളുടെ ഭാഗം കൊണ്ട് വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്ന സംഭവങ്ങളും നിരവധിയാണ്. ഈ വിഷയത്തിൽ ധനകാര്യ സമിതിയുടെ അംഗീകാരത്തിനായി ബിൽ സമർപ്പിച്ചെങ്കിലും ധനകാര്യ സമിതി കൗൺസിലിലേക്ക് അയക്കുകയായിരുന്നു.