കാക്കനാട്: വനിതാ ഹോസ്റ്റലുകളിൽ മോഷണ ശ്രമമെന്ന് പരാതി. കാക്കനാട് കുന്നുംപുറം നിഹാരിയ ഹോസ്റ്റലടക്കം 3 ഹോസ്റ്റലുകളിലാണ് ഞായർ പുലർച്ചെ 2 മണിയോടെ മോഷണ ശ്രമം നടന്നത്.മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെൺകുട്ടികൾ ബഹളം വച്ചതോടെ പ്രതി കടന്നു കളഞ്ഞു.മോഷ്ടാവ് ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് താമസക്കാരായ പെൺകുട്ടികൾ പറഞ്ഞു.പെൺകുട്ടികളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. ഹോസ്റ്റലുകളിൽ നിന്നും ലഭിച്ചസി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.