കാക്കനാട്: മലയാറ്റൂര്‍ താഴത്തെ പളളി കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാക്കനാട് അത്താണി കീരേലിമല നെടുംകുളങ്ങരമല വീട്ടില്‍ മുഹമ്മദ് റോഷന്‍ (26)നാണ് മരിച്ചത്.ബൈക്കിലെത്തിയ അഞ്ചംഗ സംഘം പെരിയാർ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.കുളിക്കുന്നതിനിടെ വെളളത്തില്‍ മുങ്ങി പോയ മുഹമ്മദ് റോഷനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.കാലടി പൊലീസും, ബഹളം കേട്ട് ഓടി കൂടിയ പരിസര വാസികളും ചേർന്നാണ് റോഷനെ പുഴയിൽ നിന്നെടുത്തത്.മൃതദ്ദേഹം പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍. പിതാവ്: ഹാഷിം (കാക്കനാട് അത്താണി 70-ാം നമ്പര്‍ പൂള്‍ സി.ഐ.ടി.യു ചുമട് തൊഴിലാളി) മാതാവ്: സോഫിയ.സഹോദരി: റോഷ്ന.