എറണാകുളം ജില്ലാ ജയിൽ ഫർമസിസ്റ്റിനെതിരെ ജാതീയ ആക്ഷേപം നടത്തിയ ജില്ലാ ജയിൽ മെഡിക്കൽ ഓഫീസർ ഡോ.ബെൽന മാർഗറേറ്റിനെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ്മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മെഡിക്കൽ ഓഫീസർ ജയിൽ ഫാർമസിസ്റ്റിനെതിരെ ജാതിയാക്ഷേപം നടത്തുകയും ശുചി മുറി വൃത്തിയാക്കിക്കുകയും, വാഹനം കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി നൽകിയിട്ടും അറസ്റ്റ് രേഖപ്പെടുത്തത്തിൽ പ്രതിഷേധിച്ചായിരിന്നു മാർച്ച്. മാർച്ച് തൃക്കാക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റാഷിദ് ഉള്ളം പിള്ളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിപ്സൺ ജോളി അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.സി.വിജു, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ പി.എസ്.സുജിത്ത്,ബാബു ആന്റണി, സിന്റോ ജോയ്,റൂബൻ പൈനാക്കി, ലിപ്സൺ ആന്റണി,ജോസഫ് സൈസൺ, കെ.എം.മനോജ്, ആംബ്രോസ്,ഹസീബ് മുളക്കമ്പിള്ളി സാബു പാടിയഞ്ചേരി,സുബൈർ ഉള്ളംപിള്ളി, പി.എം.ഷുക്കൂർ,കോയാൻ പിള്ള,സുമേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.പ്രതിഷേധ മാർച്ച് എ.സി. ഓഫീസിനു സമീപം പൊലീസ് തടഞ്ഞു. ഏഴ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ..