തൃക്കാക്കരയിലെ കായിക മേഖലക്ക് പുതിയ മുഖം നൽകുന്നതിന് സംസ്ഥാന കായിക യുവജന വകുപ്പ് 3 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനൊരുങ്ങുന്നു. തൃക്കാക്കര എം.എൽ.എ ഉമ തോമസിന്റെ നിർദേശത്തിന്റെയും നിരന്തരം ശ്രമത്തിന്റെയും ഫലമായാണ് ഈ സുപ്രധാന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള കാക്കനാട് ഗ്രൗണ്ട്  നയൻസ് ആർട്ടിഫിഷ്യൽ ഫുട്ബോൾ കോർട്ട്,

വോളിബോൾ കോർട്ട്. ഓപ്പൺ ജിം എന്നിവ ഉൾപ്പെടെ സമഗ്ര സ്പോർട്സ് കോംപ്ലക്‌സായി വികസിപ്പിക്കുന്നതിന്

ടെക്നിക്കൽ അനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കുകയും ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഉമ തോമസ് എം.എൽ.എ  അറിയിച്ചു.ഏറെനാളത്തെ  നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് തൃക്കാക്കരയിൽ ഈ വലിയ കായിക വികസന പദ്ധതി യാഥാർത്ഥ്യമാകുന്നത്. പദ്ധതി തൃക്കാക്കരയിലെ യുവ കായിക താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുകയും കായിക രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുകയും ചെയ്യുമെന്നും എം.എൽ.എ  അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *