കാക്കനാട്:തെങ്ങോട് ഗവ. ഹൈസ്കൂൾ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ദുരനുഭവം ഉണ്ടായതായി പത്താംതരം വിദ്യാർഥിനി.സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ പെൺകുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ.ഫെബ്രുവരി 3നായിരുന്നു സംഭവം നടന്നത്.ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിയ്ക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായ്ക്കുരണക്കായ കൊണ്ടുവന്നതാണന്നും തനിക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും നായക്കുരണക്കായ കൊണ്ടുവന്ന പെൺകുട്ടികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതിപ്പെട്ടിട്ടും അധ്യാപകർ പോലും സഹായിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു. സ്കൂളിലെ ശുചിമുറിയിൽ വിവസ്ത്രയായി നിന്ന് വെള്ളം ദേഹത്ത് ഒഴിക്കേണ്ടി വന്നുവെന്നും കുട്ടി പറഞ്ഞു. മൊഴിയെടുക്കാൻ വന്ന പൊലീസുകാർ താൻ പറഞ്ഞതൊന്നും എഴുതി എടുത്തില്ലെന്നും പെൺകുട്ടി ആരോപിച്ചു.വസ്ത്രങ്ങൾ മുഴുവൻ നനഞ്ഞതിനാൽ വേറെ വസ്ത്രവുമായി കുട്ടിയുടെ അമ്മ എത്തിയപ്പോഴെക്കും ദേഹമാസകലം ചൊറിഞ്ഞ് തടിച്ച നിലയിലായിരുന്നു മകളെന്ന് മാതാവിൻ്റെ പരാതിയിൽ പറയുന്നു ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥൻ ശരിയായി മൊഴി രേഖപ്പെടുത്തിയില്ലെന്നും വായിച്ചു കേൾപ്പിചില്ലെന്നും മൊഴിയെടുപ്പ് വേളയിൽ മാതാവിനെ മാറ്റി നിർത്തിയെന്നും വിദ്യാർഥി പറഞ്ഞു.മൂത്ര തടസമടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി രണ്ടാഴ്ചക്കാലം ആശുപത്രിയിൽ ചികിൽസ തേടി. പി.ടി എ ഭാരവാഹികൾ സംഭവം മറച്ചുവെച്ചെന്നും ആശുപത്രിക്കിടക്കയിലായിരുന്ന കുട്ടി സ്കൂളിൽ എത്തിയില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ലെന്നു പ്രധാന അധ്യാപകൻ്റെ ചുമതല നിർവ്വഹിക്കുന്ന അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.ഇൻഫൊപാർക്ക് പൊലിസിനെതിരെയും അധ്യാപകർക്കെതിരെയും നടപടി ആവര്യപ്പെട്ട് കുട്ടിയുടെ മാതാവ് രേഖ പൊലിസ് കമ്മീഷണർക്ക് പരാതി നൽകി