തൃക്കാക്കര നിയോജക മണ്ഡലത്തിലെ പാലാരിവട്ടം, ഇടപ്പള്ളി റോഡിൽ പില്ലർ നമ്പർ 446 മുതൽ 538 വരെയുള്ള ഭാഗങ്ങളിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ഉമ തോമസ് എം.എൽ.എ ജില്ലാ കലക്ടർക്കു പരാതി നൽകി. വഴിവിളക്കുകൾ  പ്രവർത്തനക്ഷമമല്ലെന്നത് വാഹനയാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതോടൊപ്പം അപകടസാധ്യതയും വർധിപ്പിക്കുന്നു. അതേസമയം സംസ്ഥാന ഔട്ട്ഡോർ പരസ്യ നയത്തിന് വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള സ്വകാര്യ പരസ്യബോർഡുകൾ തിളങ്ങിനില്ക്കുന്നതും ഇതിലൂടെ സുരക്ഷക്കായി സ്ഥാപിക്കേണ്ട ലൈറ്റുകൾ അപ്രയോജനകരമാവുന്നതും ഗൗരവതരമായ വിഷയമാണന്നും കോർപ്പറഷൻ അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും സ്വകാര്യ കമ്പനികളുടെ സ്വാധീനവുമാണ് ഇതിനു കാരണം എന്ന പൊതുജനങ്ങളുടെ ആശങ്ക ഗുരുതരമാണെന്ന് ഉമ തോമസ് ചൂണ്ടിക്കാട്ടി. തൽസ്ഥിതി തുടരുന്നുവെങ്കിൽ ശക്തമായ പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കും’ ജനങ്ങളുടെ സുരക്ഷക്കു മുൻഗണന നൽകി, വഴിവിളക്കുകൾ അടിയന്തിരമായി പ്രവർത്തനക്ഷമമാക്കാൻ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ഉമ തോമസ് പരാതിയിലൂടെ  ആവശ്യപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *