തൃക്കാക്കര: തൃക്കാക്കര ഭവൻസ് വരുണവിദ്യാലയത്തിൻ്റെ നേത്യത്വത്തിൽ “ആരോഗ്യം സാമൂഹിക സേവനത്തിലൂടെ “എന്ന ലക്ഷ്യത്തെ മുൻനിർത്തി വനമഹോത്സവ ദിനത്തിൽ 100 ആര്യവേപ്പിൻ തൈകൾ വിതരണം ചെയ്തു. ആര്യവേപ്പിന്റെ ഔഷധ മൂല്യത്തെ കുറിച്ച് കുട്ടികൾക്കിടയിലും സമൂഹത്തിലും അവബോധം സൃഷ്‌ടിക്കുക എന്നതും അണുനാശിനി, വായുമലിനീകരണ നിയന്ത്രിതോപാധി എന്നീ നിലകളിലുള്ള ആര്യവേപ്പിൻ്റെ ഗുണങ്ങളെ മുൻനിർത്തി കൂടുതൽ വേപ്പിൻ തൈകൾ നടാൻ സമൂഹത്തെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് സ്‌കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും പി ടി എ അംഗങ്ങൾക്കും തൈകൾ വിതരണം ചെയ്തത്.തൃക്കാക്കര മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ നടന്ന “വൃക്ഷത്തെ നടൽ” തൃക്കാക്കര മുനിസിപ്പാലിറ്റി 36 ആം വാർഡ് കൗൺസിലർ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ സാമുഹിക സേവനത്തിൽ ഊന്നിയുള്ളതായിരിക്കണം എന്നതുകൊണ്ടാണ് കുട്ടികളുടെ പാർക്കിൽ വൃക്ഷത്തൈകൾ നടാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ രമാദേവി കെ പി പറഞ്ഞു.ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ സ്‌മിത ജയരാജ്, പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *