കാക്കനാട്: തെങ്ങോട് ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരത്തിൽ നായ്ക്കുരണപ്പൊടി വീണ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗം.ഫെബ്രുവരി മൂന്നിനുണ്ടായ സംഭവം… സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ളയും,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി അടക്കമുള്ളവരും സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു.സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി.കുട്ടിയുടെ മാതാവ് സിറ്റി പൊലീസ് കമ്മിഷണർക്കും,വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഇത് സംബന്ധിച്ചു പരാതി നൽകിയിരുന്നു. കമ്മീഷണർ ഇടപെട്ടെതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് പ്രായപൂർത്തിയാവാത്ത കുട്ടികളായതിനാൽ ജുവനൈൽ ജസ്റ്റിസ് പാലിച്ചല്ലാതെ കുറ്റാരോപിതരായ കുട്ടികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസിൻ്റേത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. സ്കൂൾ കുട്ടികൾക്ക് കൗൺസിലിങ് നൽകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *