കാക്കനാട് :വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കാക്കനാട് തെങ്ങോട് ഗവ: ഹൈസ്ക്കൂളിൽ കൂച്ചിപ്പുടി അവതരണവും ശില്പശാലയും നടത്തി. സംസ്ഥാന വിദ്യാഭ്യാസ സാംസ്കാരിക വകുപ്പും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും , സ്പിക് മാകെ (എസ്പിഐസി – എംഎസിഎവൈ )യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കൂച്ചിപ്പുടി നർത്തകി ഡോ: സ്വാതി നാരായണൻ്റെ കൂച്ചിപ്പുടി അവതരണവും തുടർന്ന്  കുട്ടികൾക്ക് നൃത്തത്തിൻ്റെ ചരിത്രവും പ്രത്യേകതകളും  പരിചയപ്പെടുത്തി നൽകി.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപിക പി.ബിന്ദു അദ്ധ്യക്ഷയായി. സ്പിക് മാകെ പ്രതിനിധി പ്രൊഫ: ഇ എസ് സതീശൻ, തെങ്ങോട് ഗ്രാമീണ വായനശാല സെക്രട്ടറി പി ഗോപാലകൃഷ്ണൻ, വായനശാല വൈസ് പ്രസിഡൻ്റ് കെ ജി ജയചന്ദ്രൻ, ഷൈലജ ശ്രീകുമാരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version