കാക്കനാട്: നിർമ്മാണത്തൊഴിലാളി സെസ് പിരിവ് ഊർജിതമാക്കണമെന്നാവശ്യപ്പെട്ട്
കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൃക്കാക്കര നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സി.കെ.പരീത് ഉദ്ഘാടനം ചെയ്തു.യൂണിയൻ
ഏരിയ പ്രസിഡൻ്റ് കെ.ടി.സാജൻ അധ്യക്ഷത വഹിച്ചു.കെ.ടി.എൽദോ,കെ.ആർ.ജയചന്ദ്രൻ,പി.ആർ..സത്യൻ,പി.പി.ജിജി,ടി.എ.സുഗതൻ,കെ.ബി.ദാസൻ എന്നിവർ സംസാരിച്ചു.