തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഇൻഫൊപാർക്ക് ഇടച്ചിറയിൽ നടത്തിയ പരിശോധനയിൽ  രണ്ട് സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹർഷ ദാബ,സി.എം.സൂപ്പർ മാർക്കറ്റ്,എന്നിവിടങ്ങളിൽ നിന്നാണ്  പഴകിയ ഭക്ഷണവും ഭക്ഷ്യവസ്തുക്കളും   പിടികൂടിയത്.സി.എം.സൂപ്പർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ ബ്രഡ്, കാലാവധി കഴിഞ്ഞ പെപ്സി ,നിരോധിത പ്ലാസ്റ്റിക്ക്, കാലാവധി കഴിഞ്ഞ ബേക്കറി പലഹാരങ്ങൾ എന്നിവ  പിടികൂടി.ഈച്ചിറയിലെ ഹർഷ ദാബയിൽ നിന്നും പഴകിയ ഇഡിലി, ദോശമാവ്, മീൻ – ചിക്കൻ – ബീഫ്  കറികൾ,അച്ചാർ  ഉൾപ്പടെ പിടികൂടി.പിടിച്ചെടുത്ത സാധനങ്ങൾ നഗരസഭയിൽ പ്രദർശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സബീന,കെ.എസ്.ആസിഫ്, അനുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.നഗരസഭാ പരിധിക്കുള്ളിൽ പഴകിയ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകൾക്കെതിരെയും കാലവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സൂപ്പർ മാർക്കറ്റുകളിലും തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കൂടുതൽ  കർക്കശമാക്കുമെന്നും ആരോഗ്യ വിഭാഗം സ്ഥിരംസമിതി ചെയർമാൻ വർഗ്ഗീസ് പ്ലാശേരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version