ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ സൗഹാർദ്ദപരമായി പെരുമാറുകയും വേഗതയിൽ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിൽ മാതൃക ആവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ല ഐടി മിഷന്റെ അക്ഷയ പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് അക്ഷയ പ്രൊജക്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ജില്ലാ ഐടി മിഷൻ പ്രൊജക്റ്റ് മാനേജർ ചിഞ്ചു സുനിൽ അധ്യക്ഷയായി. അക്ഷയ കോർഡിനേറ്റർ സി.പി.ജിൻസി, ഹുസുർ ശിരസ്തദർ അനിൽ കുമാർ മേനോൻ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ആശ നായർ, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ ഡോ. ശ്രീകുമാർ, സംസ്ഥാന പ്ലാനിങ് ബോർഡ് ഓഫീസർ അജി കുമാർ,ഐ. ടി ഡയറക്ടർ റോളി റ്റി. ഡി, അസിസ്റ്റന്റ് പ്രൊജക്റ്റ് കോർഡിനേറ്റർ പ്രേമ എൻ. ആർ എന്നിവർ പങ്കെടുത്തു.