കാക്കനാട്: ഇൻഫോപാർക്കിന് സമീപത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ

താമസിച്ച് 3,01,969  രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിച്ച യു.എൻ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയ

അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി.യു.എൻ.പ്രതിനിധിയാണ് താനെന്നും  ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാൾ  ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങിയത്. മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969/-രൂപ ബിൽ അടക്കാതെ വന്നതിനെ തുടർന്ന്

ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെ നോവാറ്റെൽ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒരുമാസം യാത്ര ചെയ്ത വകയിൽ ഇയാൾ സ്വകാര്യ ട്രാവൽ ഏജൻസിക്ക്  76948 രൂപ നൽകാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ  സജീവ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version