സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കനിവ് ഭവനത്തിൻ്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി.അനിൽകുമാർ അധ്യക്ഷനായി.തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിഷ്ണു വേണുഗോപാൽ, പി.വി.ഷാജി എന്നിവർ സംസാരിച്ചു. പോണേക്കര അപ്പൂ മെമ്മോറിയൽ റോഡിൽ താമസിക്കുന്ന ഷേർളി റോയിക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇവരുടെ ഭർത്താവ് റോയ് കിടപ്പു രോഗിയാണ്.