കാക്കനാട്: സ്വകാര്യ ബസിനു റൂട്ട് പെർമിറ്റു നൽകാൻ കൈക്കൂലിയായി 5000 രൂപയും വിദേശ മദ്യവും വാങ്ങിയെന്ന കേസിൽ വിജിലൻസ് പിടിയിലായ എറണാകുളം മുൻ ആർടിഒ ജെർസനെതിരെ കൂടുതൽ പരാതികൾ. ജെർസനും, ഭാര്യയും ചേർന്ന് സാമ്പത്തിക തട്ടിപ്പു നടത്തിയതായി ആരോപിച്ച് ഇടപ്പള്ളി സ്വദേശി വിജിലൻസിനു നൽകിയ പരാതിയിന്മേലും അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് വിജിലൻസ് മോട്ടോർ വാഹന വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥനായ ജെർസൺ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായ സംശയം ബലപ്പെട്ട സാഹചര്യത്തിൽ ഇയാളുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇയാളുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ കണക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് ഐജിക്ക് വിജിലൻസ് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്.ജർസൻ്റെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപത്തെ വീട്ടിൽ രണ്ടാമതും പരിശോധന നടത്തിയ വിജിലൻസ് സംഘം ഇയാളുടെ വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ കൂടുതൽ വിദേശ നിർമ്മിത വിദേശമദ്യ ബോട്ടിലുകൾ പിടിച്ചെടുത്തു. ഇതോടെ ഇയാളുടെ വീട്ടിൽ നിന്നും 79 കുപ്പി വിദേശ നിർമ്മിത വിദേശ മദ്യമാണ് കണ്ടെത്തിയത്. ചെറു സംഖ്യകളായി ചുരുട്ടി റബ്ബർ ബാൻഡിട്ട നിലയി നിലയിൽ 64000 രൂപയും പരിശോധക സംഘം കണ്ടെത്തി. ജേർസിൻ്റെയും ഭാര്യയുടെയും പേരിൽ കടപത്രങ്ങളടക്കം 84ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.കൈക്കൂലി കേസിലും, ഇതര സാമ്പത്തിക തട്ടിപ്പു കേസിലും അഞ്ചോളംപരാതികൾ കിട്ടിയ സാഹചര്യത്തിൽ ഇയാളുടെ അനധികൃത സ്വത്തു വിവരങ്ങൾ സംബന്ധിച്ച പട്ടിക തയ്യാറാക്കുയാണ്
.